അവതാരികയായി എത്തി മലയാള സിനിമയില്‍ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് നൈല ഉഷ. നൈല ഉഷയെ അറിയാത്ത മലയാളികളില്ല. പൊറിഞ്ചു മറിയം ജോസിലും പുണ്യാളന്‍ അഗര്‍ബത്തീസിലുമൊക്കെ തകര്‍ത്തഭിനയിച്ച നൈല ഉഷയെ പ്രേക്ഷകര്‍ എങ്ങനെയാണ് മറക്കുക.
അഭിനയ മികവു തന്നെയാണ് പ്രേക്ഷകര്‍ക്കു നൈലയെ പ്രിയങ്കരിയാക്കുന്നത്. ദുബായിലെ ഹിറ്റ് 96.7 റേഡിയോ നിലയത്തിലെ അവതാരകയാണ് താരം. ജോലിയൊടൊപ്പം ചലച്ചിത്രരംഗത്തും സജീവമാണ് നൈല ഉഷ. ജീവിതത്തിലെ ഓരോ മൊമന്റും എന്‍ജോയ് ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് നൈല.
ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും അങ്ങനെ തന്നെയാണ് തന്റെ ജീവിതമെന്നും പറയുകയാണ് നൈല ഉഷ. താന്‍ മരിക്കുന്ന സമയത്ത് തന്റെ പേരിലുള്ള ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണമെന്നും നമ്മള്‍ ഉണ്ടാക്കുന്ന പണം മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന രീതിയോട് യോജിപ്പില്ലെന്നും ജീവിതത്തെ കുറിച്ച് നൈല ഉഷ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ഇല്ല പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി ഇരിക്കുന്നത്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത് സ്‌റ്റൈലിഷ് ആന്‍ഡ് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. ദുബൈ റസ്റ്റോറന്റില്‍ നിന്നുള്ള സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ ആണിപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
ലേഡി മമ്മൂട്ടി എന്നാണ് ചിലര്‍ നൈലയെ വിശേഷിപ്പിക്കുന്നത്. റേഡിയോ ജോക്കിയായി ദുബായില്‍ 12 വര്‍ഷം ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. മമ്മൂട്ടി പ്രധാന കഥാപാത്രത്തിലെത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നൈല ഉഷ പുണ്യാളന്‍ അഗര്‍ബത്തീസ്, ലൂസിഫര്‍ എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ മനസ്സ് കീഴടക്കി.
സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം മകനെ കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. കുറച്ചു വര്‍ഷം മുന്‍പ് ‘പ്യാലി’ എന്ന സിനിമയുടെ മേക്കേഴ്സ് മകന്‍ ആര്‍ണവിനെ അഭിനയിപ്പിക്കാമോ എന്നു ചോദിച്ചു വന്നു. അവനു താല്‍പര്യം ഇല്ലായിരുന്നു. ഈയിടെ ആ സിനിമ റിലീസായി ട്രെയ്‌ലര്‍ കാണിച്ച് കൊതിപ്പിച്ചിട്ടും അവനു കുലുക്കമൊന്നുമില്ല.
പത്താം ക്ലാസിലായതിന്റെ ഗൗരവം കൂടി ഉണ്ടെന്നു തോന്നുന്നുവെന്ന് നൈല പറയുന്നു. തന്റെ നേരെ ഓപ്പോസിറ്റ് സ്വഭാവമാണ് തന്റെ മകന് ലഭിച്ചിട്ടുള്ളത് എന്നാണ് താരം പറയുന്നത്. മീഡിയയുടെ മുന്നിലും ക്യാമറയുടെ മുന്നിലും പ്രത്യക്ഷപ്പെടാന്‍ അവനു തീരെ താല്പര്യമില്ല എന്നും കുറച്ച് നാണം ഉള്ള വ്യക്തിയാണ് എന്നുമാണ് മകനെക്കുറിച്ച് താരം പറഞ്ഞത്.
എന്നാല്‍ താന്‍ വളരെ ചെറുപ്പം മുതല്‍ തന്നെ സെന്റര്‍ ഓഫ് അട്രാക്ഷന്‍ ആകാന്‍ ആഗ്രഹിച്ചിരുന്ന ഒരാളാണ് എന്നും എല്ലാവരും തന്നെ ശ്രദ്ധിക്കണം എന്ന ആഗ്രഹിക്കുന്ന ആളാണ് എന്നും നൈല പറഞ്ഞു. അവന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ഞാന്‍ കഷ്ടപ്പെടാറുണ്ട്. ലോകകപ്പ് ഫുട്ബോള്‍ നടക്കുമ്പോള്‍ തീരെ ‘ഔട്ഡേറ്റഡ് മദര്‍’ ആകരുതെന്നോര്‍ത്ത് ടീമുകളെ കുറിച്ചൊക്കെ പഠിക്കും. എന്റെ ജിം പാര്‍ട്ണര്‍ ആണവന്‍. എത്ര സമയം പ്ലാങ്ക് ചെയ്തു, എത്ര പുഷ് അപ്സ് എടുത്തു എന്നൊക്കെ ഞങ്ങള്‍ മത്സരിക്കുമെന്നും താരം പറയുന്നു.
The post തന്റെ കൂട്ടുകാർക്കൊപ്പം ദുബായിയിൽ ആഘോഷമാക്കി നടി നൈല ഉഷ..! ഫോട്ടോസ് പങ്കുവെച്ച് താരം appeared first on Viral Max Media.
from Mallu Articles https://ift.tt/5cliCFd
via IFTTT