ആദ്യ വിവാഹത്തില്‍ നിന്ന് ആത്മഹത്യ ചെയ്യാതെ ഇറങ്ങി വന്നതാണു ‍ഞാന്‍- അപ്സര

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സാന്ത്വനം. പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ജയന്തിയെന്ന കഥാപാത്രത്തെയാണ് അപ്‌സര അവതരിപ്പിക്കുന്നത്. ഏഷണിയും കുശുമ്പുമൊക്കെയായി കുടുംബത്തിലെ സമാധാനം കളയാന്‍ പ്രത്യേകമായൊരു കഴിവുണ്ട് ജയന്തിക്ക്. ജയന്തി വരുമ്പോള്‍ത്തന്നെ പുതിയ പ്രശ്‌നം എന്താണെന്നാണ് സാന്ത്വനം വീട്ടിലുള്ളവരുടെ ചോദ്യം. നെഗറ്റീവ് ടച്ചുള്ള ക്യാരക്ടറാണെങ്കിലും മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ അപ്‌സരയ്ക്ക് നല്‍കുന്നത്. സംവിധായകൻ ആൽബിയാണ് അപ്സരയുടെ ഭർത്താവ്.

താരത്തിന്റെ രണ്ടാമത്തെ വിവാഹം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിരുന്നു. ആല്‍ബിയുടെയും അപ്സരയുടെയും രണ്ടാം വിവാഹമാണെന്നും ആദ്യവിവാഹത്തിലെ മക്കളാണ് അതെന്നുമൊക്കെ ക്യാപ്ഷനിട്ടു പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ആദ്യ വിവാഹത്തില്‍ നിന്നും ആത്മഹത്യ ചെയ്യാതെ താന്‍ രക്ഷപ്പെട്ടതാണെന്നു അപ്സര പറയുന്നു.

‘ഒരു വിവാഹം കഴിച്ചുപോയി, ഇനി സഹിക്കാം’ എന്നു കരുതി എല്ലാ പീഡനവും സഹിക്കുന്നവരുണ്ട്. പക്ഷേ, അ ധ്വാനിച്ചു സ്വന്തം കാലില്‍ നില്‍ക്കാമെന്ന ധൈര്യം മനസ്സിനു നല്‍കി, ആത്മഹത്യ ചെയ്യാതെ ആദ്യ വിവാഹത്തില്‍ നിന്ന് ഇറങ്ങി വന്നതാണു ‍ഞാന്‍. അന്നു കുറേ പേര്‍ കുറ്റപ്പെടുത്തി.

ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ നഷ്ടം വീട്ടുകാര്‍ക്കു മാത്രമാണ്, കുറ്റം പറയുന്ന നാട്ടുകാര്‍ക്കല്ല. ഇത് എല്ലാ പെണ്‍കുട്ടികളും ഓര്‍ക്കണം’- വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അപ്സര ഇത് പങ്കുവച്ചത്.

The post ആദ്യ വിവാഹത്തില്‍ നിന്ന് ആത്മഹത്യ ചെയ്യാതെ ഇറങ്ങി വന്നതാണു ‍ഞാന്‍- അപ്സര appeared first on Mallu Talks.



from Mallu Articles https://ift.tt/fPj1Qrh
via IFTTT
Previous Post Next Post