ഇനിയുള്ള കാലമത്രയും ഓർക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതി; എന്റെ ഏട്ടനെ ചേർന്ന് നിന്ന ഈ നിമിഷങ്ങൾ മാത്രം- ഷിജിലി

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെ ഒരുനോക്ക് കാണണമെന്ന ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ഷിജിലി കെ. ശശിധരൻ.ജന്മനാ അസ്ഥികൾ പൊടിയുന്ന അസുഖത്തേട് പൊരുതുന്ന ഷിജിലി കോഴിക്കോട് മാങ്കാവ് ജങ്ഷനിൽ ലോട്ടറി കച്ചവടം നടത്തിയാണ് ജീവിക്കുന്നത്.

ഷിജിലിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മോഹന്‍ലാലിനെ നേരിട്ടു കാണണമെന്നുള്ളത്. ഒടുവിൽ സ്നേഹവും സാന്ത്വനവുമായി ഷിജിലിയെ നേരിൽ കാണാൻ ഇന്നലെ ലാലേട്ടൻ എത്തി. മോഹൻലാൽ ഫാൻസ്‌ അസോസിയേഷനാണ് ഈ അവസരമൊരുക്കിയത്.

‘‘സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ. ഏത് വാക്കുകളിൽ വർണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്റെ ലാലേട്ടനൊപ്പം ഞാൻ ചിലവഴിച്ചു. എന്റെ ഏറ്റവും വലിയ ആഗ്രഹം, എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി. കണ്ണുനിറയെ കണ്ടു ഞാൻ എന്റെ ലാലേട്ടനെ ; ചേർത്ത് പിടിച്ചു എന്നെ ഏട്ടന്റെ കൈകൾ. കുറേ വിശേഷങ്ങൾ ചോദിച്ചു, മനസ് നിറയെ സ്നേഹം തന്നു.

ഇനിയുള്ള കാലമത്രയും ഓർക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതി; എന്റെ ഏട്ടനെ ചേർന്ന് നിന്ന ഈ നിമിഷങ്ങൾ മാത്രം. നന്ദി പറയാനുള്ളത് സർവേശ്വരനോടാണ്. പിന്നെ കോഴിക്കോട്ടെ ലാലേട്ടൻ ഫാൻസിലെ എന്റെ പ്രിയപ്പെട്ട ഏട്ടൻമാരോടും. എന്റെ പ്രിയ സുഹൃത്ത് പ്രജിത്ത്, ടിന്റു ഏട്ടൻ, സുഗീതേട്ടൻ, സുഹാസേട്ടൻ, രാജൻ ചേട്ടൻ എല്ലാവർക്കും നൂറ് നൂറ് നന്ദി.’’– ഷിജിലി ഫെയ്സ്ബുക്കിൽ കുറിച്ചു. 

The post ഇനിയുള്ള കാലമത്രയും ഓർക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതി; എന്റെ ഏട്ടനെ ചേർന്ന് നിന്ന ഈ നിമിഷങ്ങൾ മാത്രം- ഷിജിലി appeared first on Mallu Talks.



from Mallu Articles https://ift.tt/B2niz0d
via IFTTT
Previous Post Next Post