ബിഗ് ബോസ് മലയാളം സീസണ്‍ 4 താരം റോബിന്‍ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത് അടുത്തിടെയാണ്. ആരതിയെ സോഷ്യല്‍ മീഡിയകളില്‍ അസഭ്യം പറയുകയും ട്രോളുകയും ചെയ്യുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് റോബിന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തന്നെ കടന്നാക്രമിച്ച് അതിര്‍വരമ്ബുകള്‍ വിട്ട് സൈബര്‍ അറ്റാക് ചെയ്യുന്നവര്‍ക്കെതിരെ റോബിന്‍ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 148 അംഗങ്ങളുള്ള ബിഗ് ബോസ് പച്ച ഫൈറ്റിങ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ റോബിന് എതിരെ നടന്ന ഗൂഢാലോചനകളെ കുറിച്ചുള്ളതാണ് വീഡിയോ.
ബിഗ് ബോസ് പച്ച ഫൈറ്റിങ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ റോബിനെ അടിക്കണമെന്നതടക്കമുള്ള വിദ്വേഷ പ്രചരണങ്ങളാണ് നടക്കുന്നത്. ചെരുപ്പൂരി അവന്റെ കവാലകുറ്റിക്ക് അടിക്കാനാണ് തോന്നുന്നതെന്നെല്ലാം കുറച്ച് ചെറുപ്പക്കാര്‍ ഗ്രൂപ്പില്‍ വോയ്സ് നോട്ട് അയച്ച് പറയുന്നതും വ്യക്തമായി കേള്‍ക്കാം. റോബിനെ കുറിച്ച് മാത്രമല്ല റോബിന്റെ ഭാവി വധു ആരതി പൊടിയെ കുറിച്ചും മോശം പരാമര്‍ശങ്ങള്‍ ഗ്രൂപ്പില്‍ നടന്നിട്ടുണ്ട്. ‘റോബിന്‍ അല്ലെങ്കിലും കുറച്ച് ഓവറാണ്. അവനായിട്ട് അവന്റെ വില കളഞ്ഞുകൊണ്ടിരിക്കുകയാണ്. എവിടെ ഏത് പരിപാടിക്ക് പോയാലും കുറെ അലറി വിളിച്ച് കഴിഞ്ഞാല്‍ എന്തോ സംഭവമായി എന്നാണ് അവന്റെ ധാരണ’ എന്നൊക്കെയാണ് വിമര്‍ശനം.
‘സത്യം പറഞ്ഞാല്‍ ചെരുപ്പൂരി അവന്റെ കവാലത്ത് ഒന്ന് കൊടുക്കാനാണ് തോന്നുന്നത്. തിരുവന്തപുരത്ത് അനവധി ഉദ്ഘാടനങ്ങള്‍ക്ക് വന്നപ്പോഴും ഒരുമാതിരി അലറി വിളിച്ച് സൈക്കോയെപ്പോലെയായിരുന്നു റോബിന്‍. കല്യാണം കഴിക്കാന്‍ പോകുന്നത് എന്തോ ആക്രാന്തം പോലെയാണ് റോബിന്. കലിയാണ് റോബിനെ കാണുമ്ബോള്‍ വരുന്നത്. ആഹാരം കണ്ടിട്ടില്ലാത്തവര്‍ ഭക്ഷണം കഴിക്കുന്നപോലെയാണ് കല്യാണം റോബിന്. ആദ്യരാത്രി ആരതി ഇവന്റെ അലര്‍ച്ച് കേട്ട് ഇട്ടിട്ട് പോകാതിരുന്നാല്‍ മതി’, ഇങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.
തനിക്കെതിരെ ഇത്തരത്തില്‍ ഗൂഢാലോചനകള്‍ നടക്കുന്നതിനാല്‍ താന്‍ നിയമത്തിന്റെ വഴിക്ക് നീങ്ങാന്‍ പോവുകയാണെന്നാണ് റോബിന്‍ പറയുന്നത്. ഒരുപാട് തെളിവുകള്‍ കിട്ടി…. നിയമപരമായി നീങ്ങുന്നു…. എന്നാണ് വീഡിയോ പങ്കുവെച്ച് റോബിന്‍ കുറിച്ചത്. താരത്തിന്റെ ആരാധകരും റോബിന് പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്
The post ചെരുപ്പൂരി അവന്റെ കവാലകുറ്റിക്ക് അടിക്കാനാണ് തോന്നുന്നത്, കേസുകൊടുക്കാനൊരുങ്ങി റോബിൻ appeared first on Mallu Talks.
from Mallu Articles https://ift.tt/ZKVbj37
via IFTTT