സൺ കിസ്സ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മലയാളി പ്രേക്ഷകരുടെ പ്രിയതാരം നമിത പ്രമോദ്. ഒരു ചെറിയ പെൺകുട്ടിയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അതും നായികയായി തന്നെ അരങ്ങേറ്റം കുറിച്ച ഇപ്പോഴും മലയാളത്തിലെ യുവ നായികമാരിൽ ഒരാളായി നിൽക്കുന്ന ഒരു വ്യക്തിയാണെന്ന് നമിത പ്രമോദ്.
അത്രമേൽ ആരാധകർക്ക് വലിയ ഇഷ്ടമുള്ള ഒരു താരം തന്നെയാണ് നമിത. അതെടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. നമിതയോടുള്ള പ്രേക്ഷക സ്വീകാര്യത എപ്പോഴും പ്രേക്ഷകർ കാണിക്കാറുണ്ട്. പുതിയ തീരങ്ങൾ എന്ന മലയാളം ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായാണ് താരം ആദ്യമായി മലയാള സിനിമ ലോകത്ത് അരങ്ങേറിയത്. ശേഷം നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലാണ് താരം അഭിനയിച്ചത്.
വേളാങ്കണ്ണി മാതാവ് എന്നാൽ ടെലിവിഷൻ പരമ്പരയിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവന്നത്. ശേഷം അമ്മേ ദേവി, എൻറെ മാനസപുത്രി എന്നീ പരമ്പരകളിലും താരം അഭിനയിച്ചു. ട്രാഫിക് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലും താരം ഒരു വേഷം ചെയ്തിരുന്നു.
തമിഴിലും മലയാളത്തിലും തെലുങ്കിലും ആയി നിരവധി ചിത്രങ്ങളാണ് താരം ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോ പോയിൻറ്, വിക്രമാദിത്യൻ, വില്ലാളി വീരൻ, ഓർമ്മയുണ്ടോ ഈ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, അടി കപ്യാരെ കൂട്ടമണി, റോൾ മോഡൽസ്, കമ്മാര സംഭവം, മാർഗംകളി, അൽ മല്ലു എന്നിങ്ങനെ നിരവധി മലയാളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ഏഴോളം ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനായി ഒരുങ്ങുന്നത്.
The post സൺ കിസ്സഡ് ചിത്രങ്ങളുമായി നമിത പ്രമോദ് ..!!! appeared first on Mallu Talks.
from Mallu Articles https://ift.tt/oGWugVa
via IFTTT