ഇത് സർപ്രൈസ് ആവുമോ എന്നൊന്നും അറിയില്ല, എപ്പോഴും പണി പാളാറുണ്ട് ;ശ്രീയുടെ പിറന്നാൾ ആഘോഷിച്ച് സ്നേഹ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ സ്നേഹയും ശ്രീകുമാറും ജീവിതത്തിലും ഒന്നിച്ചത് ആരാധകർക്ക് ഏറെ സന്തോഷമേകിയ ഒന്നായിരുന്നു. ഒന്നര വർഷം മുൻപേയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷവും അഭിനയത്തിൽ സജീവമാണ് ഇരുവരും. ശ്രീകുമാർ ‘ചക്കപ്പഴം’ പരമ്പരയിലും സ്നേഹ ‘മറിമായ’ത്തിലുമാണ് അഭിനയിക്കുന്നത്. യൂട്യൂബ് ചാനലിലൂടെയും ഇവർ വിശേഷങ്ങൾ പങ്കിടാറുണ്ട്. കുഞ്ഞതിഥി വരാൻ പോവുന്നതിന്റെ സന്തോഷം ആദ്യമായി പങ്കിട്ടത് സ്വന്തം ചാനലിലൂടെയായിരുന്നു. പിറന്നാളിന് ശ്രീക്ക് സർപ്രൈസ് കൊടുത്തതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് സ്‌നേഹ ഇപ്പോൾ

വിശേഷദിവസങ്ങൾ സ്‌പെഷലായി തന്നെ ആഘോഷിക്കുന്നയാളാണ് സ്‌നേഹ. ചെറിയ കാര്യങ്ങൾ വരെ സെലിബ്രേറ്റ് ചെയ്യാനിഷ്ടമാണ്. ഒരാൾക്ക് എത്ര ബർത്ത് ഡേയുണ്ട്, രണ്ട് ബർത്ത് ഡേയുണ്ടോ എന്ന് ചോദിച്ച് ശ്രീ എപ്പോഴും കളിയാക്കാറുണ്ട്. ഡേറ്റും നാളും ആഘോഷിക്കാറുണ്ട്. ഡേറ്റ് ഓഫ് ബർത്തിന് നൽകിയ സർപ്രൈസാണ് വീഡിയോയിലുള്ളത്. ഷൂട്ടില്ലാത്തതിനാൽ ശ്രീ വീട്ടിലുണ്ട്. അതിനാൽ അവിടെ സർപ്രൈസ് പറ്റില്ല. ബ്രദറായ ഹരിച്ചേട്ടന്റെ വീട്ടിൽ വെച്ച് സർപ്രൈസ് കൊടുക്കാനായി തീരുമാനിക്കുകയായിരുന്നു സ്‌നേഹ. ഇത് സർപ്രൈസ് ആവുമോ എന്നൊന്നും അറിയില്ല, എപ്പോഴും പണി പാളാറുണ്ടെന്നും സ്‌നേഹ പറയുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് സമ്മാനവും കേക്കുമൊക്കെ ഒപ്പിച്ചത്. ഞാൻ അകത്ത് ഓരോന്ന് ചെയ്‌തോണ്ടിരിക്കുമ്പോൾ ശ്രീയുടെ വണ്ടി പുറത്ത് കണ്ടിരുന്നു. ഞാൻ ഇവിടെ വന്ന കാര്യം അറിയുമോ എന്നൊന്നും എനിക്കറിയില്ല. എല്ലാം സെറ്റായിക്കഴിഞ്ഞിട്ട് ഹരിച്ചേട്ടനെ വിളിച്ച് ശ്രീയേയും കൊണ്ട് വരാനായി പറയാനാണ് പ്ലാൻ. സിനിമാഷൂട്ടിംഗിനായി ശ്രീ മുംബൈയിലേക്ക് പോവുകയാണ്. ചേട്ടന്റെ മോളായ പാറുവാണ് ഗുജറാത്തിൽ നിന്നും എല്ലാം സെറ്റാക്കിത്തന്നത്. മനോഹരമായ കേക്കായിരുന്നുവെങ്കിലും ഫ്രിഡ്ജിലേക്ക് വെച്ചപ്പോൾ ഒരുഭാഗം അടർന്ന് പോയിരുന്നു. വട്ടത്തിലുള്ളത് മുട്ടയുടെ ഷേപ്പായെന്നേയുള്ളൂ.

ബൊക്കെ കൊടുത്തായിരുന്നു സ്‌നേഹ ശ്രീകുമാറിനെ സ്വാഗതം ചെയ്തത്. സർപ്രൈസൊക്കെയുണ്ടെങ്കിൽ എന്നോടൊന്ന് പറയണ്ടേ, ഞാൻ പ്രിപ്പയർ ചെയ്ത് വന്ന് നിൽക്കില്ലേയെന്നായിരുന്നു ശ്രീ പറഞ്ഞത്. ടീഷർട്ടും മ്യൂസിക്ക് സിസ്റ്റവും മൈക്കുമായിരുന്നു സ്‌നേഹ സമ്മാനമായി നൽകിയത്. ഇനി ഗാനമേളയൊക്കെ ഇവിടെ നടത്താമെന്നായിരുന്നു ശ്രീ പറഞ്ഞത്. ശ്രീകുമാറിന്റെ സുഹൃത്തും കേക്ക് അയച്ച് കൊടുത്തിരുന്നു. അകലെയാണെങ്കിലും എപ്പോഴും അടുത്താണെന്ന് തോന്നുന്ന സുഹൃത്താണ്. എത്ര തിരക്കാണെങ്കിലും എന്തെങ്കിലും കാര്യം പറഞ്ഞാൽ അത് ചെയ്തിരിക്കുമെന്നായിരുന്നു ശ്രീകുമാർ സുഹൃത്തിനെക്കുറിച്ച് പറഞ്ഞത്.

The post ഇത് സർപ്രൈസ് ആവുമോ എന്നൊന്നും അറിയില്ല, എപ്പോഴും പണി പാളാറുണ്ട് ;ശ്രീയുടെ പിറന്നാൾ ആഘോഷിച്ച് സ്നേഹ appeared first on Mallu Talks.



from Mallu Articles https://ift.tt/LvzgiCE
via IFTTT
Previous Post Next Post