അവൻ വന്നശേഷമുള്ള ഈ ഒരു വർഷകാലം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷവും സ്നേഹവും നിറഞ്ഞ വർഷമായിരുന്നു., കുറിപ്പുമായി ജ​ഗതിശ്രീകുമാറിന്റെ മകൾ

ജഗതി ശ്രീകുമാറിന്റെ മകളായിട്ടാണ് ശ്രീലക്ഷ്മി കേരളത്തിൽ അറിയപ്പെടുന്നത്. നടിയും അവതാരകയുമായി രംഗത്ത് എത്തിയെങ്കിലും ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ യിൽ മത്സരാർഥിയായി എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചെറുപ്പത്തിലെ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നർത്തകി കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ശ്രീലക്ഷ്മി ഡബ്ബ്സ്മാഷ് വീഡിയോസും ടിക് ടോക് വീഡിയോസുമെല്ലാം നിരന്തരം പുറത്ത് വിടാറുണ്ടായിരുന്നു. ഇതിനെല്ലാം വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതും. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ സുഹൃത്ത് ജിജിൻ ജഹാംഗീറാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്.

കഴിഞ്ഞവർഷം ആണ് ഇരുവരുടെയും ജീവിതത്തിലേക്ക് അർഹം കടന്നു വന്നത്. ഇപ്പോൾ മകന്റെ ഒന്നാം പിറന്നാളിന്റെ സന്തോഷത്തിലാണ് ശ്രീ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മകന്റെ പിറന്നാൾ സന്തോഷം ശ്രീ പങ്കുവച്ചത്. എന്റെ ഏറ്റവും വലിയ അനുഗ്രഹം എന്റെ അർഹം . അവന്റെ ആദ്യ പിറന്നാൾ ദിനം വന്നെത്തിയിരിക്കുന്നു. ഞങൾ അത് ആഘോഷിക്കുകയാണ്. അവൻ വന്നശേഷമുള്ള ഈ ഒരു വർഷകാലം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷവും സ്നേഹവും നിറഞ്ഞ വർഷമായിരുന്നു.

നിരവധി പ്രത്യേകതകൾ നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച വർഷം., അതിന് ഞങ്ങൾ നിന്നോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പിഞ്ചോമന! അർഹമിന് നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഇനിയും വേണം. ശ്രീ സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റിലൂടെ പറയുന്നു. #arhams1stbirthday #mydubai #mamakutty തുടങ്ങിയ ഹാഷ്ടാഗിൽ ശ്രീ പങ്കിട്ട വീഡിയോയും ഇപ്പോൾ വൈറലാണ്.

The post അവൻ വന്നശേഷമുള്ള ഈ ഒരു വർഷകാലം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷവും സ്നേഹവും നിറഞ്ഞ വർഷമായിരുന്നു., കുറിപ്പുമായി ജ​ഗതിശ്രീകുമാറിന്റെ മകൾ appeared first on Mallu Talks.



from Mallu Articles https://ift.tt/NmltChy
via IFTTT
Previous Post Next Post