വിദ്യാ ബാലൻ ഗ്ലാമർ കാണിച്ചാൽ വൗ.. എന്നാൽ നമ്മൾ അത് ചെയ്‌താൽ അയ്യേ… മൈഥിലി പറഞ്ഞത് ഇങ്ങനെ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മൈഥിലി. സിനിമാമേഖലയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും അടുത്തിടെ സമ്പത്ത് എന്ന ആളുമായി വിവാഹം കഴിഞ്ഞതോടെ താരം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയായിരുന്നു. അച്ഛന്റെ മരണശേഷം അമ്മയ്‌ക്കൊപ്പം അമേരിക്കയിലുള്ള സഹോദരന്റെ അടുത്തേക്ക് പോയതോടെയാണ് താരം അഭിനയജീവിതത്തിന് ഇടവേള നല്‍കിയത്.

എന്നാല്‍ സമ്പത്ത് എന്നയാളുമായി മൈഥിലിയുടെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഒന്നാകെ പരക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ആഘോഷമാക്കിയ താരവിവാഹം കൂടിയായിരുന്നു മൈഥിലിയുടെ. വിവാഹസമയത്ത് നടിയെ തേടി ചില വിമര്‍ശനങ്ങളും എത്തിയിരുന്നു.

എന്നാല്‍ ചെറിയ പ്രായം മുതല്‍ സംഭവിച്ച കാര്യങ്ങളുടെ പേരില്‍ ഇന്നും പഴി കേള്‍ക്കേണ്ടി വരുന്ന അവസ്ഥയെപ്പറ്റി വ്യക്തമാക്കിക്കൊണ്ട് താരം രംഗത്തെത്തിയിരുന്നു. സിനിമയിലും പുറത്തും മൈഥിലിയുടെ പേരില്‍ ഗോസിപ്പുകള്‍ ധാരാളം ഉയര്‍ന്നിരുന്നു. പലരും പറഞ്ഞു നടക്കുന്നതിനൊക്കെ മറുപടി പറയാന്‍ പോയാല്‍ ഭാഗ്യലക്ഷ്മി അമ്മയെപ്പോലെ തല്ലി തീര്‍ക്കേണ്ടി വരും എന്നാണ് താരം പറയുന്നത്.

മാത്രവുമല്ല സിനിമയില്‍ വരുന്നതിനു മുന്‍പ് എന്റെ പതിനേഴാം വയസ്സില്‍ നടന്ന കാര്യത്തിന് വരെ ഇപ്പോഴും പരിഹാസവും വിമര്‍ശനവും കേള്‍ക്കേണ്ടി വരുന്നു എന്ന് താരം വ്യക്തമാക്കുന്നു. തന്റെ വിവാഹ വാര്‍ത്ത പോലും പലരും വളച്ചൊടിച്ചാണ് എഴുതിയത്. ഒരുതരത്തില്‍ നമ്മളെ വിറ്റ് കാശുണ്ടാക്കുന്നു. നെഗറ്റീവ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈ ബര്‍ സെല്ലില്‍ പരാതി പരാതിപ്പെട്ടിട്ടുണ്ട് എന്ന് താരം വ്യക്തമാക്കുന്നു.

ജീവിതത്തില്‍ സംഭവിച്ച മോശം കാര്യങ്ങളുടെ പേരില്‍ വേദനിപ്പിച്ചാല്‍ പെട്ടെന്ന് തളര്‍ന്നു പോകുമെന്നാണ് ചിലരുടെയും വിചാരം. അങ്ങനെ നമ്മള്‍ തകര്‍ന്നു പോകണമെന്ന് ആഗ്രഹിക്കുന്ന ആളുകളും ഉണ്ട്. പക്ഷേ അനുഭവങ്ങളാണ് എന്നെ പുതിയ ഞാന്‍ ആക്കിയത്.

ഒരിക്കല്‍ ഒരുപാട് സങ്കടപ്പെട്ടു. ഇനി കുഞ്ഞു സന്തോഷങ്ങള്‍ പോലും നഷ്ടപ്പെടുത്താന്‍ തയ്യാറല്ലെന്ന് മൈഥിലി വ്യക്തമാക്കുന്നു. സിനിമയില്‍ പിടിച്ചു നല്‍കുവാന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യുവാന്‍ മൈഥിലിയ്ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആണ് മലയാളികള്‍ക്ക് മുന്നില്‍ മൈഥിലി സുപരിചിത ആകുന്നത്.

എന്നാല്‍ ശ്രീനിവാസന്‍ നായകനായ പച്ചമരത്തണലില്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ റോളില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു എങ്കിലും അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പാലേരി മാണിക്യം എന്ന ചിത്രത്തില്‍ അഭിനയിച്ചതോടുകൂടി നല്ലവന്‍,സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ അടക്കം നിരവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് അവസരം ലഭിച്ചു. എന്നാല്‍ ഇടക്കാലത്ത് വിവാദങ്ങള്‍ ഉണ്ടായതോടെ അഭിനയ ജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു താരം.

ഗ്ലാമര്‍ വേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന നിലയിലേക്ക് ഒതുങ്ങിയപ്പോള്‍ താരത്തിന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ഇപ്പോള്‍ അതിനെതിരെയും പ്രതികരിക്കുകയാണ് താരം. ഇത്തരം വേഷങ്ങള്‍ വിദ്യാബാലന്‍ ചെയ്യുമ്പോള്‍ അത് കാണുന്നവര്‍ കയ്യടിക്കുകയും തന്നെപ്പോലെയുള്ള നടിമാര്‍ ചെയ്യുമ്പോള്‍ അത് മോശമായ കാണുകയും ആണ് പലരും ചെയ്യുന്നത് എന്ന് താരം പറയുന്നു.

The post വിദ്യാ ബാലൻ ഗ്ലാമർ കാണിച്ചാൽ വൗ.. എന്നാൽ നമ്മൾ അത് ചെയ്‌താൽ അയ്യേ… മൈഥിലി പറഞ്ഞത് ഇങ്ങനെ appeared first on Viral Max Media.



from Mallu Articles https://ift.tt/fnywYBh
via IFTTT
Previous Post Next Post