കാറിനുള്ളിലെ ആ റൊമാന്റിക് സീന്‍ ഒരിക്കലും മറക്കാനാവില്ല, ഉരുകിയാണ് അഭിനയിച്ചത്- ആസിഫ് അലി

‘മഹേഷും മാരുതിയും’ സിനിമയില്‍ റൊമാന്റിക് സീന്‍ ചെയ്യവെ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് ആസിഫ് അലി. കാറിനുള്ളില്‍ വച്ച് ചെയ്ത റൊമാന്റിക് സീനിനെ കുറിച്ചാണ് ആസിഫ് തുറന്നു പറഞ്ഞിരിക്കുന്നത്. എസി ഇല്ലാത്തതിനാല്‍ ചൂടില്‍ ഉരുകിയാണ് സീന്‍ ചെയ്തത് എന്നാണ് ആസിഫ് അലി പറയുന്നത്.

മാരുതി കാറിനുള്ളില്‍ വച്ച് ചിത്രീകരിച്ച റൊമാന്റിക്ക് സീന്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. എസി ഇല്ലാത്ത കാറിനുള്ളില്‍ ചൂട് കാരണം ഉരുകിയാണ് അഭിനയിച്ചത്. ചുട്ട് പൊള്ളുന്ന ചൂടായിരുന്നു. ഷൂട്ടിനിടെ ചൂട് കാരണം മംമ്ത തലയൊക്കെ പുറത്തിട്ടിരുന്നു.അതൊക്കെ ഷോട്ടിന്റെ ഭാഗമാണെന്ന് കരുതി നൈസ് മംമ്ത എന്നൊക്കെ പറഞ്ഞ് ഓരോരുത്തര്‍ കയ്യടിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത് ചൂട് കാരണമായിരുന്നു എന്നാണ് ആസിഫും മംമ്തയും ഒന്നിച്ച് പങ്കെടുത്ത അഭിമുഖത്തിനിടെ പറയുന്നത്. ചിത്രീകരത്തിനിടെ ഉണ്ടായ മറ്റ് അനുഭവങ്ങളും മംമ്ത പങ്കുവയ്ക്കുന്നുണ്ട്.

അതിലെ ഒരു പാട്ടില്‍ സ്‌കൂള്‍ യൂണിഫോം ഇട്ട് സ്റ്റീലിന്റെ ചോറും പാത്രമൊക്കെ പിടിച്ച് വരുന്ന ഒരു സീനുണ്ടെന്നും അത് തനിക്ക് പുതിയൊരു അനുഭവം ആയിരുന്നു എന്നാണ് മംമ്ത പറയുന്നത്. നാട്ടിലെ സ്‌കൂളില്‍ പഠിക്കാത്തത് കൊണ്ട് തന്നെ താന്‍ അങ്ങനെയൊന്നും സ്‌കൂളില്‍ പോയിട്ടില്ല എന്നാണ് മംമ്ത പറയുന്നത്. അതേസമയം, ‘കഥ തുടരുമ്പോള്‍’ എന്ന ചിത്രത്തിന് ശേഷം മംമ്തയും ആസിഫും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയാണ് മഹേഷും മാരുതിയും. 13 വര്‍ഷത്തിന് ശേഷമാണ് ആസിഫ് അലിയും മംമ്ത മോഹന്‍ദാസും നായികാ നായകന്‍മാരായി അഭിനയിക്കുന്നത്.

The post കാറിനുള്ളിലെ ആ റൊമാന്റിക് സീന്‍ ഒരിക്കലും മറക്കാനാവില്ല, ഉരുകിയാണ് അഭിനയിച്ചത്- ആസിഫ് അലി appeared first on Mallu Talks.



from Mallu Articles https://ift.tt/FYVwD42
via IFTTT
Previous Post Next Post