കളർ കളർ, ഏതു കളർ ആണ് നിങ്ങൾക്കിഷ്ടം? കളർഫുൾ ഡ്രസ്സിൽ മമ്ത മോഹൻദാസ്..!!

തൻറെ മികച്ച അഭിനയ കഴിവിലൂടെയും സ്വഭാവ സവിശേഷതയിലൂടെയും നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് മമ്ത മോഹൻദാസ്. ലഭിക്കുന്ന കഥാപാത്രങ്ങളൊക്കെ തന്നെയും അതിൻറെ പരിപൂർണ്ണതയിൽ എത്തിക്കാൻ താരം മികച്ച ശ്രമം തന്നെ നടത്താറുണ്ട്. 2005ൽ മയൂഖം എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മംമ്താ മോഹൻദാസ്. അതിനുശേഷം മമ്മൂക്കയ്ക്കൊപ്പം ബസ് കണ്ടക്ടർ എന്ന സിനിമയിൽ അഭിനയിച്ചു.

2006 സുരേഷ് ഗോപിക്കൊപ്പം അത്ഭുതം, ലങ്ക എന്നീ സിനിമകളിലും ജയറാമിനൊപ്പം മധുചന്ദ്രലേഖ എന്ന സിനിമയിലും അഭിനയിച്ചു. ലാലേട്ടനൊപ്പം ബാബാ കല്യാണി എന്ന സിനിമയിലും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. ശേഷം തമിഴിൽ വിശാലിനെ ഒപ്പം അഭിനയിക്കാൻ താരത്തിന് സാധിച്ചു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ താരത്തിന് തൻറെതായ സ്ഥാനം കുറയ്ക്കാൻ സാധിച്ചു.

അഭിനയ രംഗത്ത് മാത്രമല്ല പിന്നണിഗാന രംഗത്തും താരം സജീവമാണ്. കർണാട്ടിക് മ്യൂസിക്കും ഹിന്ദുസ്ഥാനി മ്യൂസിക്കും താരത്തിന് വശമുണ്ട്. രാഖി എന്നാൽ തെലുങ്ക് സിനിമയിൽ ആണ് താരം ആദ്യമായി പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2006ൽ ഫിലിംഫെയർ ബെസ്റ്റ് ഫീമെയിൽ പ്ലേബാക്ക് സിംഗർ അവാർഡ് താരത്തിന് ലഭിച്ചു. എല്ലാവർക്കും വളരെ ഇഷ്ടവും പ്രചോദനവും ആയ വ്യക്തിയാണ് മമ്ത. ക്യാൻസറിനെ പോരാടി തോൽപ്പിച്ച വ്യക്തി. സൂര്യ ടിവിയിലെ ക്വിസ് ഷോ ആയിരുന്ന കയ്യിൽ ഒരു കോടി എന്ന പരിപാടിയുടെ അവതാരകയായിരുന്നു മമ്ത.

രാജ്യാന്തര യോഗ ദിനത്തിൽ തൻറെ യോഗ അഭ്യാസങ്ങളുടെ വീഡിയോ താരം പങ്കുവച്ചിരുന്നു. ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്ന മമ്ത ക്യാൻസറിനോട് പൊരുതി ജീവിതം തിരിച്ചുപിടിച്ച ആളാണ്. അമേരിക്കയിലാണ് താരം ഇപ്പോൾ താമസം. തൻറെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ക്യൂട്ട് ലുക്കിൽ കളർഫുൾ ഡ്രസ്സിൽ ഒരു പാവക്കുട്ടിയെ പോലെയുള്ള താരത്തിന്റെ പുത്ത ചിത്രങ്ങളാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

The post കളർ കളർ, ഏതു കളർ ആണ് നിങ്ങൾക്കിഷ്ടം? കളർഫുൾ ഡ്രസ്സിൽ മമ്ത മോഹൻദാസ്..!! appeared first on Mallu Talks.



from Mallu Articles https://ift.tt/ugT9WOc
via IFTTT
Previous Post Next Post