നടിയായാൽ ഇങ്ങനെ ഇരിക്കണമെന്ന നിർബന്ധമൊന്നുമില്ല, ശരീരഭാരം കുറച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വരലക്ഷ്മി

മമ്മൂട്ടിയുടെ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി ശരത്കുമാർ. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് വരലക്ഷ്മി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തന്റെ അഭിപ്രായങ്ങൾ ഏത് വേദിയിലും മടി കൂടാതെ തുറന്ന് പറയുന്ന ബോൾഡ് ആയ നടിയാണ് വരലക്ഷ്മി ശരത്കുമാർ. വർഷങ്ങളായി വരലക്ഷ്മിയും നടൻ വിശാലും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നും കോളിവുഡ് ഗോസിപ്പുകളിലെ താരങ്ങളായിരുന്നു വിശാലും വരലക്ഷ്മിയും. ഇരുവരും തമ്മിലുള്ള പ്രണയവും അപ്രതീക്ഷിതമായ വേർപിരിയലും വിശാലിന്റെ വിവാഹവുമെല്ലാം വലിയ വാർത്തയായിരുന്നു.

അതേസമയം തുടക്ക സമയത്തൊക്കെ പല രീതിയിലുള്ള പരിഹാസങ്ങളും വിമർശനങ്ങളും വരലക്ഷ്മിക്ക് കേൾക്കേണ്ടി വന്നിരുന്നു. ഒന്നാമതായി ശബ്ദത്തിന്റെ പേരിലുള്ള പരിഹാസമാണ് നടിക്ക് കേൾക്കേണ്ടി വന്നത്. പുരുഷശബ്ദത്തോട് സാമ്യം തോന്നുന്ന ലേശം ഉയർന്ന ശബ്ദമാണ് വരലക്ഷ്മിയുടേത്. അതിനെയാണ് പലരും പരിഹസിച്ചത്. എന്നാൽ അത് സിനിമയിൽ ഗുണകരമായ രീതിയിൽ ഉപയോഗിക്കപ്പെട്ടത് നടിയുടെ കരിയറിന് പിന്നീട് വലിയൊരു മുതൽക്കൂട്ടായി മാറുകയായിരുന്നു.

അടുത്തിടെ ഒരു അഭിമുഖത്തിൽ നടിയോട് ഇത് സംബന്ധിച്ച് ചോദിക്കുകയുണ്ടായി അതിന് വരലക്ഷ്‍മി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. എന്റെ ശരീരം എന്റെ അവകാശം എന്നായിരുന്നു നടിയുടെ മറുപടി. ‘നടിയായാൽ ഇങ്ങനെ ഇരിക്കണം എന്ന് നിർബന്ധമൊന്നുമില്ല. ശരീരഭാരം കൂടിയപ്പോൾ എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു,

ഇപ്പോൾ ഞാൻ തെലുങ്കിൽ ആണ് കൂടുതൽ അഭിനയിക്കുന്നത്. തെലുങ്ക് സിനിമയിൽ കഥാപാത്രങ്ങൾ ഇന്ന വിധത്തിൽ ആകണം എന്നൊക്കെ ഉണ്ട്. അതിനു കൂടി വേണ്ടിയാണു ഞാൻ വണ്ണം കുറച്ചത്. ഒരിക്കലും മറ്റാരും പറയുന്നത് കേൾക്കരുത്. നിങ്ങൾക്ക് എന്താണ് നല്ലതെന്ന് നിങ്ങൾക്ക് തോന്നുന്നുവോ അത് ചെയ്യുക

The post നടിയായാൽ ഇങ്ങനെ ഇരിക്കണമെന്ന നിർബന്ധമൊന്നുമില്ല, ശരീരഭാരം കുറച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വരലക്ഷ്മി appeared first on Mallu Talks.



from Mallu Articles https://ift.tt/8MyT1qV
via IFTTT
Previous Post Next Post