പുത്തൻ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകൾക്ക് ശേഷം യാത്രകളിൽ ആഘോഷിച്ച് തൻവി റാം..!!

ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് തൻവി റാം. മലയാളി പ്രേക്ഷകരുടെ പ്രിയതാരം സൗഭിൻ നായകനായി എത്തിയ അമ്പിളി എന്ന ചിത്രത്തിലൂടെ സൗബിന്റെ നായികയായി കടന്നുവന്ന തൻവി ആ ഒരു സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. തൻറെ അഭിനയ മികവിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. മോഡലിങ്ങിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് തൻവി.

ബാംഗ്ലൂരിലാണ് താരം താമസിക്കുന്നത്. ബാങ്ക് ഓഫീസറായി വർക്ക് ചെയ്തിരുന്ന താരം പിന്നീട് അഭിനയരംഗത്തേക്ക് കടന്നുവരികയായിരുന്നു. 2012ലെ മിസ് കേരള ഫൈനലിസ്റ്റ് കൂടി ആയിരുന്നു തൻവി. തിരുവനന്തപുരത്ത് ജനിച്ചുവളർന്ന താരം ഇപ്പോൾ ബാംഗ്ലൂരിലാണ് താമസം. അച്ഛൻ രാമചന്ദ്രൻ ഒരു ബിസിനസുകാരനും അമ്മ ജയശ്രീ ഒരു ഹൗസ് വൈഫ് ആണ്.

2019 ലാണ് സൗബിൻ റെ നായികയായി അമ്പിളി എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. സിനിമയിലെ താരത്തിന്റെ അഭിനയത്തിന് നിരവധി പ്രശംസകൾ നേടാൻ സാധിച്ചു. രണ്ടാമതായി കപ്പേള എന്ന മലയാളം സിനിമയിലാണ് താരം അഭിനയിച്ചത്. ആ ചിത്രവും വലിയ വിജയമായി മാറിയിരുന്നു. ജോദർ എന്ന ജയസൂര്യ ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരം പങ്കുവയ്ക്കാറുള്ള ചിത്രങ്ങളെല്ലാം തന്നെ ആരാധകർ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ പുതിയതായി താരം പങ്കുവെച്ച് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ആരാധകർക്കിടയിൽ സജീവമാകുന്നത്. അമ്പിളി, ആറാട്ട്, കപ്പേള, എന്നിങ്ങനെ കുറച്ച് സിനിമകളിൽ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ പ്രിയ താരമായി മാറാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡൽ എങ്കിലും സജീവമായ താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തൻറെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായി മാറിയിരിക്കുന്നത്. കുമാരി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം നിരവധി പ്രേക്ഷക സ്വീകാര്യത നേടിയതാണ്.

The post പുത്തൻ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകൾക്ക് ശേഷം യാത്രകളിൽ ആഘോഷിച്ച് തൻവി റാം..!! appeared first on Mallu Talks.



from Mallu Articles https://ift.tt/gtU8FVL
via IFTTT
Previous Post Next Post