പുകച്ചു പുറത്തു ചാടിച്ചതിനാൽ കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു- ലക്ഷ്മി പ്രിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. നിലവിൽ ബിഗ്‌സ്‌ക്രീനിൽ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് നടി. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. ദമ്പതികൾക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. ഇപ്പോളിതാ തന്റെ 38-ാം പിറന്നാൾ ദിനത്തിൽ കുറിപ്പ് പങ്കുവച്ച് നടി ലക്ഷ്മി പ്രിയ. അഴിക്കുന്തോറും കൂടുതൽ കൂടുതൽ കുരുങ്ങിപ്പോകുന്ന കുരുക്കാണ് ജീവിതം എങ്കിലും മനോഹരമാണെന്ന് ലക്ഷ്മി പറയുന്നു. പുകച്ച് പുറത്തു ചാടിച്ചതിനാൽ കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. പിറന്നാൾ ആഘോഷിക്കാനായി കാത്തിരിക്കുന്ന ചിഡ്രൽൻസ് ഹോമിലെ കുട്ടികളോട് മാപ്പ് പറയുന്നുവെന്നും ലക്ഷ്മി പ്രിയ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ലക്ഷ്മി പ്രിയയുടെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;

മുപ്പത്തിയെട്ട് മനോഹര വർഷങ്ങൾ ഞാനീ ഭൂമിയിൽ പൂർത്തിയാക്കിയിരിക്കുന്നു. അഴിക്കുന്തോറും കൂടുതൽ കൂടുതൽ കുരുങ്ങിപ്പോകുന്ന കുരുക്കാണ് ജീവിതം എങ്കിലും ജീവിതം മനോഹരമാണ്. ഇതിൽ ഏറ്റവും നന്ദിയുള്ളത് പിന്നീടുള്ള ജീവിതത്തിൽ മുതൽക്കൂട്ടാക്കുവാൻ ഭാഗ്യമില്ലാതെ പോയി എങ്കിലും ജന്മം തന്ന മാതാപിതാക്കൻമാരോട് തന്നെയാണ്. റ്റാറ്റായോട്, ഗുരുക്കൻമാരോട്, 20 വർഷമായി ചേർത്തു പിടിയ്ക്കുന്ന ജയേഷേട്ടനോട്, ഈ ഭൂമിയിലെ ഏറ്റവും വലിയ സമ്മാനമായ മകളോട്, പിന്നെ എന്നെ സ്‌നേഹിക്കുന്ന നിങ്ങളോരോരുത്തരോടും.

കാരണം, ബിഗ് ബോസ് സീസൺ 4 പോലെ ഒരു വലിയ റിയാലിറ്റി ഷോയിൽ യാതൊരു പിആർവർക്ക് ന്റേയും പിൻബലം ഇല്ലാതെ യാതൊരു ആർമി ഗ്രൂപ്പും എന്തിന് ഇൻസ്റ്റാഗ്രാമിൽ മര്യാദയ്ക്ക് ഒരു പേജ് പോലും ഇല്ലാതിരുന്നിട്ടും, ഒരു തവണ പോലും ബിഗ് ബോസ് വീടിന്റെ ക്യാപ്റ്റൻ ആകാതെ ഇരുന്നിട്ടും (ക്യാപ്റ്റൻ ആയാൽ ഒരാഴ്ച എലിമിനേഷനിൽ വരില്ലല്ലോ) ഞാൻ 100 ദിവസം ആ ഷോയിൽ നിന്നു എങ്കിൽ അഞ്ചാം സ്ഥാനം ആഗ്രഹിച്ച ഞാൻ നാലാം സ്ഥാനം കരസ്ഥമാക്കി എങ്കിൽ അത് എന്റെ പ്രിയപ്പെട്ടവരേ നിങ്ങൾ നൽകിയ സ്‌നേഹം കൊണ്ടു മാത്രമാണ്.

തിരിച്ചും നിറഞ്ഞ സ്‌നേഹം. ഈ ഭൂമിയിൽ ഏറ്റവും പ്രണയം ഈ പ്രകൃതിയോട് തന്നെയാണ്. ഈ പ്രകൃതി ഇല്ലെങ്കിൽ നാമില്ല! തലമുറയില്ല. എന്റെ ജന്മനക്ഷത്രം മകയിരമാണ്. കഴിഞ്ഞയാഴ്ചയായിരുന്നു പിറന്നാൾ. അന്ന് കാക്കനാട് ചിൽഡ്രൻസ് ഹോമിൽ ഭൂമി ഫൗണ്ടേഷനുമായി ചേർന്ന് പ്ലാവിൻ തൈ നട്ടിരുന്നു. അന്ന് കുഞ്ഞുങ്ങൾക്ക് വാക്ക് കൊടുത്തിരുന്നു.

ഇന്ന് കേക്കുമായി വരാം എന്നും ഒരുമിച്ച് ആഘോഷിക്കാമെന്നും. പുകച്ചു പുറത്തു ചാടിച്ചതിനാൽ കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ഇന്നലെ ഓടി രക്ഷപ്പെടുകയായിരുന്നു. കാത്തിരിക്കുന്ന മായക്കുട്ടി അടക്കമുള്ള 27 കുഞ്ഞുങ്ങളോടും മാപ്പ് പറയുന്നു. അടുത്ത ശനിയാഴ്ച അവിടുത്തെ കുഞ്ഞുങ്ങളുമായി ചേർന്ന് മാത്രമേ പിറന്നാൾ ആഘോഷിക്കുകയുള്ളൂ. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരിക്കൽ കൂടി നന്ദി.

The post പുകച്ചു പുറത്തു ചാടിച്ചതിനാൽ കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു- ലക്ഷ്മി പ്രിയ appeared first on Mallu Talks.



from Mallu Articles https://ift.tt/0LF7vEm
via IFTTT
Previous Post Next Post