ഡേറ്റിംഗ് ആപ്പിലുണ്ട്, പക്ഷേ ആരും വിശ്വസിക്കുന്നില്ല: ഷൈൻ ടോം ചാക്കോ

സെലിബ്രിറ്റി ഇമേജ് വന്നപ്പോൾ ജീവിതത്തിൽ മിസ്സ് ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ഷൈൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഡേറ്റിംഗ് ആപ്പിൽ ചേർന്നിട്ട് പോലും അത് താനാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്നാണ് ഷൈൻ പറയുന്നത്.

‘ആർക്കേലും മെസേജ് അയച്ചാൽ ആരും വിശ്വസിക്കുന്നില്ല. നിങ്ങള് സെലിബ്രിറ്റി അല്ലേ, സെലിബ്രിറ്റിയൊക്കെ മെസേജ് അയക്കോ എന്നാണ് ചോദ്യം. എത്രപേർക്ക് എത്ര മെസേജ് അയച്ചാലാണെന്നോ ഒന്ന് വിശ്വസിക്കുക. മാനേജേഴ്‌സ് ആണോ അല്ലെങ്കിൽ ഫേക്ക് ആണോ എന്നൊക്കെ ചോദിക്കും.

അടുത്തിടെ ഒരു ഡേറ്റിങ് ആപ്പിൽ വരെ ഞാൻ ചേർന്നു. എന്നിട്ടും ആരും ഞാനാണെന്ന് വിശ്വസിക്കുന്നില്ല. ഞാനെന്റെ പേരും ഫോട്ടോയുമൊക്കെ വച്ചിട്ടുണ്ട്. ഫോട്ടോസും വീഡിയോയും ഒക്കെ അയച്ചാലും ചോദിക്കും ഇതൊക്കെ ഗൂഗിൾ നിന്നെടുത്തതല്ലേ എന്ന്’ – ഷൈൻ പറയുന്നു.ഷൈനും അഹാനയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘അടി’ യാണ് താരത്തിന്റെ പുതിയ ചിത്രം.

ഷൈനും അഹാനയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘അടി’ വെള്ളിയാഴ്ചയാണ് റിലീസിനെത്തിയത്. വിഷു റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധായകൻ.

The post ഡേറ്റിംഗ് ആപ്പിലുണ്ട്, പക്ഷേ ആരും വിശ്വസിക്കുന്നില്ല: ഷൈൻ ടോം ചാക്കോ appeared first on Viral Max Media.



from Mallu Articles https://ift.tt/53j6sqO
via IFTTT
Previous Post Next Post