പണം ഞാൻ കഷ്ട്ടപ്പെട്ട് ജോലി ചെയ്ത് നേടുന്നത്; 3 ലക്ഷത്തിന്റെ ബാഗോ, ചെരിപ്പോ ഉപയോഗിക്കാറില്ല: ശ്രുതി ഹാസൻ

ചലച്ചിത്രനടി, ഗായിക, മോഡൽ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് ശ്രുതി ഹാസൻ.പ്രശസ്ത ചലച്ചിത്രതാരം കമലഹാസ്സന്റെയും സരികയുടെയും മകളായി 1986 ജനുവരി 29ന് ചെന്നൈയിൽ ജനിച്ചു. ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിരുന്നു പഠനം.പിന്നീട് സംഗിതം പഠിക്കാൻ അമേരിക്കയിലേക്ക് പോവുകയായിരുന്നു.ഗായികയായാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.പിന്നീട് അഭിനയത്തിലേക്ക് തിരിഞ്ഞു.ഹേയ് റാം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പിന്നീട് തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

ആഡംബരങ്ങളിൽ ഭ്രമിക്കാറില്ലെന്ന് നടി ശ്രുതി ഹാസൻ. കൈയ്യിലുള്ള പണം കഷ്ട്ടപ്പെട്ട് താൻ സമ്പാദിച്ചതാണ്. 3 ലക്ഷത്തിന്റെ ബാഗോ, അൻപതിനായിരത്തിന്റെ ചെരിപ്പോ, വാങ്ങി ആ പണം നഷ്ട്ടപ്പെടുത്താനില്ലെന്നും താരം പറയുന്നു. ആഡംബരത്തിന്റെ പിറകെ പോകാനില്ല, പകരം തനിക്ക് കംഫർട്ടബിളായിട്ടുള്ള വസ്തുക്കൾ ഏതായാലും വാങ്ങി ഉപയോഗിക്കുമെന്നും ശ്രുതി ഹാസൻ പറയുന്നു.

ബാഗുകൾക്കും, വസ്ത്രങ്ങൾക്കുമെല്ലാം കോടികൾ ചിലവഴിക്കുന്ന താരങ്ങളെക്കുറിച്ചാണ് നാം ദിനവും കേൾക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിന്തിക്കുകയാണ് നടി ശ്രുതി. ഒരു ബാഗിന് 3 ലക്ഷം, ഒരു ചെരിപ്പിന് 50000 എന്നിങ്ങനെ വാങ്ങാൻ തുടങ്ങിയാൽ അതെവിടെ ചെന്ന് നിൽക്കുമെന്നും താരം ചോദിക്കുന്നു. അങ്ങനെ ചെയ്യാൻ സാധിക്കില്ല എന്നെനിക്ക് മനസ്സിലായി.

അതിനാൽ എനിക്ക് മറ്റുള്ളവർ പറയുന്ന പോലത്തെ ഫാഷനിസ്റ്റ് ആകുവാൻ എനിക്ക് സാധിക്കില്ല, മറ്റുള്ളവരെ കാണിക്കാനായി പെരുമാറുന്നത് തന്റെ ശീലമല്ലെന്ന് താരം തുറന്ന് പറയുന്നു.

The post പണം ഞാൻ കഷ്ട്ടപ്പെട്ട് ജോലി ചെയ്ത് നേടുന്നത്; 3 ലക്ഷത്തിന്റെ ബാഗോ, ചെരിപ്പോ ഉപയോഗിക്കാറില്ല: ശ്രുതി ഹാസൻ appeared first on Viral Max Media.



from Mallu Articles https://ift.tt/Dn6G0AZ
via IFTTT
Previous Post Next Post