ഭാര്യ വീട്ടിൽ നിന്നും പുറത്താക്കി, എൻറെ സാധനങ്ങൾ വീണ്ടെടുക്കാൻ സഹായിക്കണം; പോലീസിൽ പരാതി നൽകി ജയം രവി

ഭാര്യയുടെയും മക്കളുടെയും ഒപ്പമുള്ള സ്നേഹനിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്ത് നടൻ ജയം രവി. ഭാര്യയിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വീണ്ടെടുത്ത് ശേഷം ആയിരുന്നു ജയം രവിയുടെ പുതിയ നീക്കം. ഭാര്യയുടെ പേര് ആർത്തി എന്നാണ്. നടന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് ഭാര്യയായിരുന്നു. 15 വർഷത്തെ ദാമ്പത്യ ജീവിതത്തിനുള്ളിൽ സെപ്റ്റംബർ ഒമ്പതാം തീയതി ആയിരുന്നു ഇരുവരും വിവാഹബന്ധത്തിൽ നിന്നും പിന്മാറുന്നു എന്ന് പ്രഖ്യാപിച്ചത്. എന്നാൽ രവിയുടേത് ഏകപക്ഷീയമായ തീരുമാനമാണെന്നും താൻ വിവാഹമോചനത്തിന് തയ്യാറായിട്ടില്ല എന്ന് ഭാര്യയും വ്യക്തമാക്കിയിരുന്നു.

ചെന്നൈയിലുള്ള അടയാർ പോലീസ് സ്റ്റേഷനിൽ നിന്ന് ഭാര്യക്കെതിരെ പരാതി നൽകിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. അവരുടെ വീട്ടിൽ നിന്നും തന്നെ പുറത്താക്കിയതും അദ്ദേഹം ആരോപിച്ചിരുന്നു.സാധനങ്ങൾ വീണ്ടെടുക്കാൻ പോലീസിനോട് സഹായവും നടൻ അഭ്യർത്ഥിച്ചിരുന്നു.

തൻറെ അറിവ് സമ്മതം ഒന്നും കൂടാതെ ആയിരുന്നു ജയന്റെ വിവാഹമോചനം പ്രഖ്യാപിച്ചത്. തീരുമാനം ഏകപക്ഷീയമാണെന്നും  ഭാര്യ വ്യക്തമാക്കി.

The post ഭാര്യ വീട്ടിൽ നിന്നും പുറത്താക്കി, എൻറെ സാധനങ്ങൾ വീണ്ടെടുക്കാൻ സഹായിക്കണം; പോലീസിൽ പരാതി നൽകി ജയം രവി appeared first on Viral Max Media.



from Mallu Articles https://ift.tt/5GMgi4D
via IFTTT
Previous Post Next Post