വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി സ്വാതി റെഡ്ഡി നൽകിയ മറുപടി സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നു. പുതിയ ചിത്രമായ ‘മന്ത് ഓഫ് മധു’വിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് വിവാഹമോചന അഭ്യൂഹങ്ങളിൽ പ്രതികരിക്കാമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് താരം കുറിക്ക് കൊള്ളുന്ന മറുപടി നൽകിയത്.
ഞാൻ ഇതിൽ പ്രതികരണം നൽകാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എന്റെ കരിയർ ആരംഭിച്ചത് പതിനാറാം വയസ്സിലാണ്. അന്നുമുതൽ സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എങ്ങനെ ആകുമെന്ന് എനിക്കറിയില്ല. ചിലപ്പോൾ എന്നെ നിങ്ങൾ എയറിൽ കേറ്റിയേനെ, അന്ന് എങ്ങനെ പെരുമാറണം എന്ന് പോലും അറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ അങ്ങനെയല്ല.
ഒരു നടിയെന്ന നിലയിൽ എനിക്ക് ചില നിയമങ്ങൾ പാലിക്കേണ്ട ഉത്തരവാദിത്തമുണ്ട്. ചോദ്യം ഈ പരിപാടിയുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞാൻ ഒന്നും തന്നെ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നില്ല . നിങ്ങളുടെ ചോദ്യത്തിന് ഞാൻ മറുപടി നൽകാനും തയ്യാറല്ല എന്നായിരുന്നു സ്വാതിയുടെ മറുപടി.
അടുത്തിടെ ആയിരുന്നു സോഷ്യൽ മീഡിയയിലൂടെ താരം വിവാഹ ചിത്രങ്ങൾ നീക്കം ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു താരവും ഭർത്താവ് വികാസുമായി ഡിവോഴ്സ് ആയി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. പല മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ നടി ഇതിനെതിരെ ഇതുവരെ പ്രതികരിചില്ല.
The post സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിച്ചാൽ ഉത്തരം പറയില്ല: രൂക്ഷമായി പ്രതികരിച്ച് സ്വാതി റെഡ്ഡി appeared first on Viral Max Media.
from Mallu Articles https://ift.tt/Bgtbq39
via IFTTT