എന്റെ നാട്ടില്‍ മുസ്ലീം കല്യാണത്തിന് പെണ്ണുങ്ങള്‍ക്ക് ഭക്ഷണം അടുക്കള ഭാഗത്ത്; ആണുങ്ങള്‍ക്ക് പുറത്തും; നിഖില വിമല്‍

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഭാഗ്യദേവത’ എന്ന സിനിമയിൽ ജയറാമിന്റെ അനിയത്തിയുടെ റോളിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നിഖില വിമൽ. ആദ്യ സിനിമയേക്കാൾ നിഖിലയെ പ്രേക്ഷകർ ശ്രദ്ധിച്ചത് ദിലീപിന്റെ നായികയായി ലവ് 24.7-ൽ അഭിനയിച്ച ശേഷമാണ്. അതിലെ കബനി എന്ന കഥാപാത്രത്തെ വളരെ മനോഹരമായി താരം അവതരിപ്പിച്ചു. അതിന് ശേഷം തമിഴിൽ വെട്രിവേൽ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച് അവിടെയും അരങ്ങേറിയിരുന്നു.

കണ്ണൂരിലെ മുസ്ലീം കുടുംബങ്ങളില്‍ വിവാഹവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രത്യേക രീതികളെ കുറിച്ച്‌ പറഞ്ഞെത്തിയിരിക്കുകയാണ് നിഖില വിമല്‍. ‘അയല്‍വാശി’ എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താന്‍ കണ്ടിട്ടുള്ള മുസ്ലീം കല്യാണങ്ങളെ പറ്റി നടി സംസാരിച്ചത്.

ഇപ്പോഴും വിവാഹ വീടുകളില്‍ പെണ്ണുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് അടുക്കള ഭാഗത്താണ്. അതിനായി പ്രത്യേകം പന്തല്‍ സജ്ജികരിക്കും. ആണുങ്ങളൊക്കെ പുറത്ത് നിന്നും പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തിരുന്നും കഴിക്കും. ഇപ്പോഴും അതിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല. ആണുങ്ങള്‍ പെണ്ണിന്റെ വീട്ടിലാണ് നിക്കാഹ് കഴിഞ്ഞാല്‍ താമസിക്കുന്നത്. പിന്നെ അവരെ പുതിയാപ്ല എന്നാണ് വിളിക്കുന്നത്. മരിക്കുന്നതുവരെ അവര്‍ പുതിയാപ്ലമാരായിരിക്കും. പുതിയാപ്ല എപ്പോള്‍ വന്നാലും വലിയ സല്‍ക്കാരമാണ് അവര്‍ക്കായി ഒരുക്കുന്നത്. മരിച്ചാല്‍ പോലും പുതിയാപ്ല മരിച്ചെന്നാണ് പറയുക നിഖില കൂട്ടിച്ചേര്‍ത്തു.

 കോളേജ് കാലഘട്ടത്തിലാണ് മുസ്ലീം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത് നിഖില വിമല്‍ പറയുന്നു. നാട്ടിലെ കല്യാണത്തെക്കുറിച്ചോര്‍ക്കുമ്ബോള്‍ തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ് മനസില്‍ വരിക നിഖില പറഞ്ഞു.

The post എന്റെ നാട്ടില്‍ മുസ്ലീം കല്യാണത്തിന് പെണ്ണുങ്ങള്‍ക്ക് ഭക്ഷണം അടുക്കള ഭാഗത്ത്; ആണുങ്ങള്‍ക്ക് പുറത്തും; നിഖില വിമല്‍ appeared first on Mallu Talks.



from Mallu Articles https://ift.tt/n9YyEfI
via IFTTT
Previous Post Next Post