കണ്ണൂരില്‍ മുസ്ലിം കല്യാണങ്ങളില്‍ സ്ത്രീകളെ ഇരുത്തുന്നത് അടുക്കള ഭാഗത്ത്,ഭക്ഷണം കൊടുക്കുന്നതും അവിടെവെച്ച്‌; ഇപ്പോഴും അങ്ങനെ തന്നെയാണ്: നിഖില വിമല്‍

കുറച്ചു സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് നിഖില വിമല്‍.ഇപ്പോഴിതാ കണ്ണൂരിലെ കല്യാണങ്ങളെക്കുറിച്ചുള്ള നിഖിലയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ പുതിയ സിനിമയായ അയല്‍വാശിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. ഒരു പ്രമുഖ ചാനലിന്റെ അഭിമുഖത്തിലായിരുന്നു നിഖില സംസാരിച്ചത്.

തന്റെ നാട്ടിലെ മുസ് ലിം കല്യാണങ്ങളില്‍ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്ത് നിന്ന് ഭക്ഷണം കൊടുക്കുന്ന പ്രവണതയുണ്ടെന്നാണ് നിഖില പറഞ്ഞത്. വിശദമായി വായിക്കാം തുടര്‍ന്ന്. അതിപ്പോഴും അങ്ങനെ തന്നെയാണ് തുടരുന്നതെന്നും അതിന്റെ പിന്നിലുള്ള കാരണമെന്താണെന്ന് തനിക്കറിയില്ലെന്നുമാണ് നിഖി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം. ‘നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്ബോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്” എന്നാണ് നിഖില പറയുന്നത്.

ഇപ്പോഴും അങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്. വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും നിഖില പറയുന്നു. ആണുങ്ങളൊക്കെ പുറത്ത് നിന്നും പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തിരുന്നും കഴിക്കുന്ന രീതിയാണുള്ളതെന്നും താരം പറയുന്നു. അതുപോലെ ആണുങ്ങള്‍ പെണ്ണിന്റെ വീട്ടില്‍ വന്ന് താമസിക്കുന്നതും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്. അവരെ പുതിയാപ്ല എന്നാണ് വിളിക്കാറുള്ളത്. അവര്‍ മരിക്കുന്നതുവരെ പുതിയാപ്ലമാരാണെന്നും നിഖില പറയുന്നു. അവര്‍ എപ്പോള്‍ വന്നാലും ഭയങ്കരമായിട്ട് സല്‍ക്കരിക്കുകയൊക്കെ വേണമെന്നാണെന്നും താരം പറയുന്നു. മരിച്ചാല്‍ പോലും പുതിയാപ്ല മരിച്ചെന്നാണ് പറയുക. ഇതൊക്കെയാണ് നാട്ടിലെ കല്യാണമെന്ന് പറയുമ്ബോള്‍ എനിക്ക് ഓര്‍മ്മ വരുന്നതെന്നും നിഖില പറയുന്നു.

നവാഗതനായ ഇര്‍ഷാദ് പെരാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയല്‍വാശി. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, നിഖില വിമല്‍, ലിജോ മോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം, കൊത്ത് ആണ് നിഖിലയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അയല്‍വാശിയ്ക്ക് പിന്നാലെ താരം എന്ന ചിത്രവും നിഖിലയുടേതായി അണിയറയിലുണ്ട്. മാരി സെല്‍വരാജ് ഒരുക്കുന്ന തമിഴ് ചിത്രത്തിലും നിഖില അഭിനയിക്കുന്നുണ്ട്.

The post കണ്ണൂരില്‍ മുസ്ലിം കല്യാണങ്ങളില്‍ സ്ത്രീകളെ ഇരുത്തുന്നത് അടുക്കള ഭാഗത്ത്,ഭക്ഷണം കൊടുക്കുന്നതും അവിടെവെച്ച്‌; ഇപ്പോഴും അങ്ങനെ തന്നെയാണ്: നിഖില വിമല്‍ appeared first on Viral Max Media.



from Mallu Articles https://ift.tt/Cn8xXkl
via IFTTT
Previous Post Next Post