വളരെ ചെറുപ്രായത്തിൽ തന്നെ അഭിനയരംഗത്തേക്ക് വന്ന് ബാലതാരമായി തിളങ്ങി ഇപ്പോൾ നായിക നടിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും തൻറെ സാന്നിധ്യം അറിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അനിഖ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മലയാള സിനിമയിൽ ബാലതാരമായി എത്തി മലയാളി പ്രേക്ഷക താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലാണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെയാണ് താരം തൻ്റെ അഭിനയം ആരംഭിച്ചത്. ഫോർ ഫ്രണ്ട്സ്, റെയ്സ്, ബാവൂട്ടിയുടെ നാമത്തിൽ, 5 സുന്ദരികൾ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, നയന, ഒന്നും മിണ്ടാതെ, യെന്നെ അറിന്താൽ, ഭാസ്കർ ദി റാസ്കൽ, നാനും റൗഡി താൻ, മിരുതൻ, ദ ഗ്രേറ്റ് ഫാദർ, ജോണി ജോണി എസ് പപ്പാ, വിശ്വാസം എന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. ഇതുകൂടാത്ത തന്നെ ഷോർട്ട് ഫിലിമിലും, വെബ് സീരീസിലും, നിരവധി മ്യൂസിക് വീഡിയോയിലും താരം അഭിനയിച്ചിട്ടുണ്ട്.
താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി സമൂഹമാധ്യമങ്ങളുടെ പങ്കുവയ്ക്കാറുണ്ട്. നിരവധി ഫോട്ടോഷോട്ടുകൾ ചെയ്യുന്ന താരം എല്ലാ ചിത്രങ്ങളും തൻറെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഒരു നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന അനിഖയുടെ ചിത്രങ്ങൾ താരം നേരത്തെ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ സാരിയിൽ അതീവ സുന്ദരിയായി ആരാധകരുടെ മനംമയക്കുന്ന ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. തമിഴ് താരം വിജയ് സേതുപതിക്ക് ഒപ്പമുള്ള മാമനിതനാണ് അനിഖയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ. താരം നായികയായി അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് കപ്പേള എന്ന സിനിമയുടെ തെലുങ്കു റീമേക്കിൽ നായികയായി എത്തിയത് അനീഖ സുരേന്ദ്രൻ ആയിരുന്നു. ചിത്രത്തിലെ താരത്തിന്റെ അഭിനയം പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു.
The post ഫ്ലോറൽ പ്രിന്റിൽ സ്റ്റൈലിഷായി അനിഖ സുരേന്ദ്രൻ..!!! appeared first on Mallu Talks.
from Mallu Articles https://ift.tt/HeGgK45
via IFTTT