തെന്നിന്ത്യയുടെ പ്രിയ താരമാണ് മീന. കഴിഞ്ഞ വർഷം ജൂൺ 28നാണ് മീനയുടെ ഭർത്താവും സോഫ്റ്റ്‌വെയർ എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. ർത്താവ് വിദ്യസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം പതിയെ കരിയറിലേക്ക് തിരിച്ചെത്താനുള്ള മനോധൈര്യം വീണ്ടെടുത്തിരിക്കുകയാണ് നടി മീന. ഭർത്താവിന്റെ മരണശേഷം വന്ന ഗോസിപ്പുകളെക്കുറിച്ച് പറയുകയാണ് മീന.
അടുത്തിടെയാണ് സിനിമാ രംഗത്തെ മീനയുടെ 40 വർഷങ്ങളുടെ ആഘോഷം നടന്നത്. നടൻ രജിനികാന്ത് ഉൾപ്പെയുള്ളവർ പരിപാടിയിൽ മീനയെ ആദരിക്കാനെത്തിയിരുന്നു. രാധിക, റോജ, സുഹാസിനി, ശരത്കുമാർ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ മീനയുടെ മകൾ നൈനിക വിദ്യാസാഗറും സംസാരിച്ചു. നൈനികയുടെ വാക്കുകൾ കേട്ടിരുന്നവർ കണ്ണീരണിയുകയും ചെയ്തു. തന്റെ അമ്മയെക്കുറിച്ച് വരുന്ന വ്യാജ വാർത്തകളെക്കുറിച്ച് നൈനിക സംസാരിച്ചു.
‘അമ്മ വളരെയധികം വർക്ക് ചെയ്യും. എന്നാൽ വീട്ടിൽ വന്നാൽ അവർ എന്റെ അമ്മയാണ്. എന്റെ അച്ഛൻ മരിച്ച സമയത്ത് അമ്മ വളരെ ഡിപ്രസ്ഡ് ആയിരുന്നു. എന്റെ മുന്നിൽ നിരവധി തവണ കരഞ്ഞു. ഞാൻ ആശ്വസിപ്പിച്ചു. കുട്ടിയായിരിക്കുമ്പോൾ അമ്മ എന്നെ നോക്കി. ഇനി ഞാൻ അമ്മയെ നോക്കും. നിരവധി ന്യൂസ് ചാനലുകൾ എന്റെ അമ്മയെ പറ്റി വ്യാജ വാർത്ത എഴുതിയിട്ടുണ്ട്’.
‘അമ്മ രണ്ടാമതും ഗർഭിണിയായിരുന്നെന്നാണ് ഒരു ചാനൽ പറഞ്ഞത്. എനിക്കത് തമാശയായി തോന്നി. എന്നാൽ ഇത്തരം നിരവധി വാർത്തകൾ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായി. എന്നെയോർത്ത് നിർത്തൂ. അമ്മ ഒരു നായികയായിരിക്കും. പക്ഷെ അമ്മയും ഒരു മനുഷ്യനാണ്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താൽ വിഷമിക്കില്ലേ,’ എന്നും നൈനിക ചോദിക്കുന്നു.
തമിഴ്, തെലുങ്ക്, മലയാളം സനിമകളിൽ സജീവമായ നടി സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടെലിവിഷൻ ഹോസ്റ്റ് ആയും മെന്റർ ആയും വിധി കർത്താവായും പ്രേക്ഷകർക്ക് മുന്നിലെത്തിയ മീന മിനിസ്‌ക്രീൻ പ്രേമികളുടെയും ഇഷ്ടതാരമാണ്. മീന റൗഡി ബേബി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കവെയായിരുന്നു ഭർത്താവിന്റെ മരണം. അഭിനയത്തിലേക്ക് നടി തിരിച്ചുവരും എന്ന് തന്നെയാണ് നിലവിലെ വിവരം ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു വിദ്യാസാഗർ. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. ‘തെരി’ എന്ന ചിത്രത്തിൽ വിജയ്‌യുടെ മകളായി അഭിനയിച്ചത് നൈനികയാണ്.
The post എന്റെ മുന്നിൽ അമ്മ നിരവധി തവണ കരഞ്ഞു; കുട്ടിയായിരിക്കുമ്പോൾ അമ്മ എന്നെ നോക്കി, ഇനി ഞാൻ അമ്മയെ നോക്കും appeared first on Mallu Talks.
from Mallu Articles https://ift.tt/TDrSy7E
via IFTTT