മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ നടിയണ് രചന നാരായണൻകുട്ടി. ഈ ഒരു സീരിയലിലൂടെ തന്നെ രചന സിനിമയിലേക്കെത്തുകയും ചെയ്‌തു. പിന്നീട് മലയാള സിനിമയിലെ ഹാസ്യ നടിമാരിൽ മുൻനിരയിൽ തന്നെ താരം ഇടം നേടി. സിനിമയിലെത്തിയപ്പോഴും രചന വിവാഹിതയായിരുന്നുവെന്ന കാര്യം പലരും അറിഞ്ഞിരുന്നില്ല. റേഡിയോ മാംഗോയിൽ ആർജെ ആയി ജോലി നോക്കുന്നതിനിടെ കുട്ടികളെ പഠിപ്പിക്കണം എന്ന് ആഗ്രഹത്തിലുടെ താരം സ്കൂൾ അധ്യാപികയായി. ഇതേ തുടർന്ന് ബിഎഡ് പഠിച്ചു. അങ്ങനെ ദേവമാത സിഎംഐ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു രചനയുടെ വിവാഹം. എന്നാൽ ഉടൻ തന്നെ ബന്ധം വേർപിരിഞ്ഞു. അടുത്തിടെയായിരുന്നു താരത്തിന്റെ നാൽപ്പതാം ജന്മദിനം.
ഇപ്പോഴിത രചന പങ്കുവെച്ച പുത്തൻ സെൽഫി ചിത്രങ്ങൾക്ക് വന്ന കമന്റുകളാണ് ശ്രദ്ധനേടുന്നത്. മിറർ സെൽഫികളാണ് രചന പോസ്റ്റ് ചെയ്തത്. ഷോർട്സ് ധരിച്ചുള്ള ഫോട്ടോസാണ് രചന പോസ്റ്റ് ചെയ്തത്. ദുബായിൽ പോയപ്പോൾ ഹോട്ടൽ റൂമിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ്. പിങ്ക് നിറത്തിലുള്ള സ്ലീവ് ലെസ് ബെനിയനും പിങ്കും ഗ്രേയും കലർന്ന ഷോട്സുമാണ് രചന ധരിച്ചിരുന്നത്. സെൽഫികളിൽ ഏതാണ് ഇഷ്ടപ്പെട്ടതെന്ന് കമന്റ് ചെയ്യാനും ആരാധകരോട് രചന ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ രചനയുടെ സെൽഫികൾക്ക് സ്വീകാര്യത കിട്ടിയപ്പോൾ ഫേസ്ബുക്കിൽ വിമർശനമായിരുന്നു കൂടുതൽ.
ഒരു അതുല്യ നടൻ മരിച്ച് അടക്കം കഴിഞ്ഞതേയുള്ളു അപ്പോഴേക്കും… കഷ്ടം എന്നാണ് ഒരാൾ കുറിച്ചത്. നടൻ മാമുക്കോയയുടെ സംസ്കാരം നടന്ന ദിവസം രചന ഫോട്ടോ പങ്കുവെച്ചത് വലിയ തെറ്റായിപോയി എന്ന തരത്തിലായിരുന്നു കമന്റ്. എല്ലാം നല്ല ഒന്നാന്തരം ബോറായിട്ടുണ്ട് എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. വിമർശനങ്ങളെ കൂടുതെ രചനയുടെ പുത്തൻ പരീക്ഷണത്തെ നിരവധി പേർ പ്രശംസിക്കുകയും ചെയ്തു. ആറാട്ടാണ് രചനയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തിലെ രചനയുടെ സീനുകൾക്ക് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സിനിമയായിരുന്നു ആറാട്ട്.
View this post on Instagram
The post ഒരു അതുല്യ നടൻ മരിച്ച് അടക്കം കഴിഞ്ഞതേയുള്ളു അപ്പോഴേക്കും… കഷ്ടം, നടി രചനക്ക് വിമർശനം appeared first on Mallu Talks.
from Mallu Articles https://ift.tt/3rZOsfo
via IFTTT