സന്യാസിമാര്‍ ആന്തരിക അവയവങ്ങള്‍ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നുവെന്ന നടി നവ്യ നായരുടെ പ്രസ്താവന ട്രോളുകള്‍ക്ക് കാരണമായിരുന്നു.ഒരു ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു നവ്യയുടെ പ്രസ്താവന. ഇതിന്റെ ചുവട് പിടിച്ച് തനിക്ക് നേരെ വന്ന ട്രോളുകള്‍ക്കും പരിഹാസ കമന്റുകള്‍ക്കും മറുപടി നല്‍കുകയാണ് നവ്യ ഇപ്പോള്‍. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
അത്തരമൊരു പരാമര്‍ശം താന്‍ നടത്തിയത് പുസ്തകം വായിച്ച് കിട്ടിയ അറിവ് വെച്ചിട്ടാണെന്ന് നവ്യ പറയുന്നു. ട്രോളുകളൊക്കെ വന്ന് സംഭവം വൈറലായതോടെയാണ് പുസ്തകം വായിക്കുന്നത് ഒരു പ്രശ്നമാണെന്ന് താന്‍ മനസിലാക്കിയതെന്നും നവ്യ തമാശയോടെ പറയുന്നു. ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ഇന്റെര്‍ണല്‍ ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു എന്നാണ് നവ്യ പറഞ്ഞത്.
‘അന്ന് അങ്ങനെയൊരു കാര്യം പറഞ്ഞത് ഒരു പുസ്തകം വായിച്ചിട്ടായിരുന്നു. അതിനുശേഷമാണ് പുസ്തകം വായിക്കുന്നത് ഒരു പ്രശ്നമാണെന്ന് എനിക്ക് മനസിലായത്. വായിച്ചത് കൊണ്ടാണല്ലോ ഈ പ്രശ്നം എനിക്കുണ്ടായത്. ശരിക്കും ഇതൊക്കെ ഒരു രസമല്ലേ? ട്രോളുകള്‍ ഒക്കെ ഞാന്‍ ആസ്വദിക്കാറുണ്ട്. കുറച്ച് കഴിഞ്ഞ് ആ വീഡിയോ എല്ലാവരും എനിക്ക് അയച്ച് തന്നുതുടങ്ങി. അതോടെ, അവര്‍ക്കൊക്കെ എന്റെ കയ്യില്‍ ഉള്ള ആ പുസ്തകത്തിന്റെ ഫോട്ടോ ഞാന്‍ തിരിച്ചയച്ചു. ഇപ്പോള്‍ ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പള്‍ ഫ്രണ്ട്സ് ഒക്കെ ചോദിക്കും, എങ്ങനെയാ ഓര്‍ഗന്‍സ് ഒക്കെ കഴുകി വൃത്തിയാക്കിയിട്ടാണോ വരുന്നത് എന്ന്. ലിവറൊക്കെ കഴുകിയോ എന്നും ചോദിക്കും. ഇന്ന് ലിവര്‍ കഴുകിയില്ല, കുടലാണ് കഴുകിയതെന്ന് ഞാന്‍ പറയും
The post ലിവറൊക്കെ കഴുകിയിട്ടാണോ വന്നത്? ലിവറല്ല കുടലാണ് കഴുകിയതെന്ന് ഞാന്‍ ഇപ്പോൾ പറയും- നവ്യ നായര്‍ appeared first on Mallu Talks.
from Mallu Articles https://ift.tt/xfiDqcv
via IFTTT