മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാള ഗാനങ്ങൾ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. കാഴ്ചയുടെ ലോകത്ത് തിളങ്ങാൻ വിജയലക്ഷ്മിക്ക് ആയില്ലെങ്കിലും സംഗീത ലോകത്ത് ഒരിക്കലും മങ്ങാത്ത പ്രഭയാണ് വിജയലക്ഷ്മി. ആരാധകർക്കും സംഗീത സംവിധായകർക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി. അടുത്തിടെ ദാമ്പത്യ ജീവിതത്തിലെ പരാജയത്തെക്കുറിച്ച് വൈക്കം തുറന്നു പറഞ്ഞിരുന്നു. അനൂപാണ് വൈക്കം വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്. എന്നാൽ ആ ബന്ധം അധിക കാലം നീണ്ടുനിന്നില്ല. ഇപ്പോളിതാ ഗായികയുടെ അഭിമുഖമാണ് വൈറലാവുന്നത്.
കല്യാണം കഴിഞ്ഞ കാര്യമാണ്. പറഞ്ഞാൽ വിഷയങ്ങളുണ്ടാവും. എന്തിനാണത്. കലയെ നിരുത്സാഹപ്പെടുത്തുക. അച്ഛനെയും അമ്മയെയും എന്നിൽ നിന്ന് അകറ്റുക. കംപ്ലീറ്റ് നിരുത്സാഹപ്പെടുത്തുന്ന പരിപാടായിരുന്നു, വൈക്കം വിജയലക്ഷ്മി പറഞ്ഞു. നേരത്തെയും തന്റെ തകർന്ന വിവാഹ ബന്ധത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി സംസാരിച്ചിട്ടുണ്ട്.
ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവും കേട്ട് എന്റെ മനസ്സിന് തന്നെ എപ്പോഴും വിഷമമായിരുന്നു. പാടാൻ പറ്റിയില്ല. എന്തുകൊണ്ടും സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ്സ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് സംഗീതമാണ്. അത് മനസ്സിലാക്കിയാണ് വിവാഹ മോചനമെന്ന തീരുമാനമെടുക്കുന്നത്.
അതിന് ആരും പ്രേരിപ്പിച്ചിട്ടില്ലെന്നും വൈക്കം വിജയലക്ഷ്മി വ്യകതമാക്കി. ഗായികമായ എനിക്ക് വേണ്ടത് സ്വസ്ഥമായ മനസ്സാണ്. പരിപാടികൾക്ക് എന്റെ ഒപ്പം വന്നിരുന്ന ഭർത്താവ് എല്ലാ കാര്യങ്ങളിലും നിയന്ത്രണം വെച്ചു. ഒരു പരിപാടിയിലും സമാധാനത്തോടെ പങ്കെടുക്കാൻ പറ്റാതായി.
അച്ഛനും അമ്മയും എന്നോടൊപ്പം സഹകരിക്കരുതെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിബന്ധന. എനിക്ക് ജീവിതത്തിൽ തുണയായുള്ളത് അച്ഛനും അമ്മയുമാണ്. അവരോടൊപ്പം സഹകരിക്കരുതെന്ന് പറഞ്ഞാൽ സഹിക്കാൻ കഴിയില്ല. ഓവറിയിൽ ഒരു സിസ്റ്റ് എനിക്കുണ്ടായിരുന്നു.
അത് കാൻസറാണെന്ന് പറഞ്ഞ് ഭയപ്പെടുത്തിയെന്നും അന്ന് വൈക്കം വിജയലക്ഷ്മി തുറന്നടിച്ചു. കാഴ്ച ലഭിക്കുന്നതിനായി വിജയലക്ഷ്മിക്ക് ചികിത്സ നടന്ന് വരികയാണ്. നിലവിൽ വെളിച്ചം തിരിച്ചറിയാൻ പറ്റുന്നുണ്ട്. എന്നാൽ തനിക്ക് കാഴ്ച ശക്തി ലഭിച്ചു എന്ന് പറഞ്ഞ് വ്യാജ വാർത്തകൾ വന്നെന്നും വൈക്കം വിജയലക്ഷ്മി തുറന്ന് പറഞ്ഞു.
കാഴ്ച ശക്തിയില്ലാത്തവരോട് തൊട്ട് ആളെ തിരിച്ചറിയാൻ പറയുന്നത് അലോസരകമാണെന്ന് നേരത്തെ വൈക്കം വിജയ ലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു. ആരെങ്കിലും എന്തെങ്കിലും സാധനം വാങ്ങിച്ചിട്ട് അത് കാഴ്ചയില്ലാത്തതിന്റെ പേരിൽ തനിക്ക് തരാതിരുന്നാൽ സങ്കടം വരും.
അച്ഛനും അമ്മയും എന്ത് സാധനം വാങ്ങിയാലും തനിക്ക് തൊടാൻ തരുമെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു. പിന്നണി ഗാന രംഗത്തെ നിരവധി പേരുടെ പിന്തുണ വൈക്കം വിജയലക്ഷ്മിക്കുണ്ട്. തമിഴ്, തെലുങ്ക് ഗാന രംഗത്തും വിജയലക്ഷ്മിക്ക് ഇന്ന് നിരവധി അവസരങ്ങൾ വരുന്നുണ്ട്.
The post കല്യാണം കഴിഞ്ഞ കാര്യമാണ്, ഇനി പറഞ്ഞാൽ വിഷയങ്ങളുണ്ടാവും- വൈക്കം വിജയലക്ഷ്മി appeared first on Mallu Talks.
from Mallu Articles https://ift.tt/J3rHtme
via IFTTT