ഓഫ് വൈറ്റ് സാരിയിൽ അട്രാക്ടീവ് ലുക്കിൽ ഐശ്വര്യ ലക്ഷ്മി..!!

ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം അതിൻറെ പരമോന്നതിയിൽ എത്തിക്കാൻ ശ്രമിക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യൽ മീഡിയയിൽ വളരെയധികം ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്ന മലയാളി നടിമാരിൽ മുൻനിരയിൽ തന്നെയാണ് ഐശ്വര്യ ലക്ഷ്മി. മാഗസിൻ കവർ ചിത്രങ്ങൾക്കും അല്ലാതെയും ഉള്ള ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

2014 ആദ്യമായി മോഡലിംഗ് രംഗത്ത് കാലെടുത്തുവെച്ച ഐശ്വര്യ ലക്ഷ്മി 2017ൽ തന്റെ ആദ്യചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി അഭിനയിച്ചു. ശേഷം ആ വർഷം തന്നെ മായാനദി എന്ന ടോവിനോ ചിത്രത്തിലും നായികയായി. പിന്നീട് നിരവധി മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ ഐശ്വര്യയ്ക്ക് അവസരം ലഭിച്ചു.

മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. മികച്ച നടി, മികച്ച റൊമാൻറിക് നടി, സ്റ്റാർ ഓഫ് ദ ഇയർ, ബെസ്റ്റ് ആക്ട്രസ് ഇൻ ലീഡിങ് റോൾ, പോപ്പുലർ ആക്ട്രസ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജൻറീന ഫാൻസ് കാട്ടൂർ കടവ്, ബ്രദേഴ്സ് ഡേ, ആക്ഷൻ, ജഗമേ തന്തിരം, ലാഫിംഗ് ബുദ്ധ, കാണെ കാണെ, പുത്തൻ പുതുകാലെ വിടിയാതാ, അർച്ചന 31 നോട്ട് ഔട്ട് എന്നിങ്ങനെ തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു.

മലയാളത്തിലും തമിഴിലും തെലുങ്കുയിലുമായി ഏഴോളം ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. നിരവധി ഫോട്ടോഷുകൾ താരം ചെയ്യാറുണ്ട്. തൻറെ എല്ലാ ചിത്രങ്ങളും താരം ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. എപ്പോഴും സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരം പങ്കുവയ്ക്കാനുള്ള ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇതിനു മുൻപ് താരം വളരെയധികം സ്റ്റൈലിഷ് ലുക്കിൽ പങ്കുവെച്ച് ചിത്രങ്ങൾ കണ്ട് ആരാധകരെല്ലാം താരത്തെ പ്രിയങ്ക ചോപ്രയെ പോലെ ഉണ്ട് എന്നായിരുന്നു അഭിപ്രായപ്പെട്ടത്.

The post ഓഫ് വൈറ്റ് സാരിയിൽ അട്രാക്ടീവ് ലുക്കിൽ ഐശ്വര്യ ലക്ഷ്മി..!! appeared first on Mallu Talks.



from Mallu Articles https://ift.tt/eSHYX0c
via IFTTT
Previous Post Next Post