അമ്മയുണ്ടായിരുന്നെങ്കിലെന്ന് ആലോചിക്കാറുണ്ട്, മകൾക്ക് ഒരു വയസുള്ളപ്പോഴാണ് മരിക്കുന്നത്, സൈലന്റ് അറ്റാക്കായിരുന്നു- സുഹാന

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽമീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്. അടുത്തിടെയാണ് മഷൂറ ഒരു ആൺകുട്ടിക്ക് ജന്മം കൊടുത്തത്.

മദേഴ്സ് ഡെയിൽ തന്റെ മൂന്ന് കുഞ്ഞുങ്ങളെ പെറ്റ് പോറ്റുന്ന രണ്ട് ഭാര്യമാർക്കും ആശംസകൾ നേർന്ന് ബഷീർ എത്തിയിരുന്നു. ഇപ്പോഴിത മാതൃദിനത്തിൽ സ്നേഹിച്ച്‌ കൊതി തീരും മുമ്പ് തനിക്ക് നഷ്ടപ്പെട്ട സ്വന്തം അമ്മയെ കുറിച്ച്‌ സുഹാന പറഞ്ഞ വീഡിയോയാണ് വൈറലാകുന്നത്.

ഇപ്പോഴും പല സമയത്തും അമ്മയുണ്ടായിരുന്നെങ്കിലെന്ന് തനിക്ക് തോന്നാറുണ്ടെന്നാണ് സുഹാന വൈറലാകുന്ന വീഡിയോയിൽ പറയുന്നത്. എപ്പോഴും അമ്മയെ കുറിച്ച്‌ പറയാൻ അവസരം കിട്ടുമ്പോൾ വാതോരാതെ സംസാരിക്കുന്ന വ്യക്തിയാണ് സുഹാന ബഷീർ. ‘ജൂണിൽ ബെർത്ത് ഡെ കൂടിയിട്ട് അമ്മച്ചി ഗൾഫിലേക്ക് പോയതാണ്.’

‘പിന്നെ ജൂലൈയിൽ കോൾ വന്നു അമ്മച്ചി മരിച്ചുവെന്നത്. അത് കേട്ടശേഷം ഇനി ആരും ഇല്ലല്ലോയെന്നൊരു ഫീലിങാണ് വന്നത്. അമ്മച്ചി ഇനി ഇല്ലല്ലോ. ഇപ്പോഴും പല സമയത്തും അമ്മയുണ്ടായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്. അവിടേക്ക് പകരം വെക്കാൻ നമുക്ക് ആരും ഇല്ലല്ലോ. പിന്നെ മഷുവിന്റെ ഉമ്മയെ കാണുമ്പോൾ‌ ആ വിഷമത്തിന് കുറച്ച്‌ കുറവ് വരും.’

‘മമ്മ ഡെയ്ലി വിളിക്കും മഷൂനെ. ഏഴ്, ഏഴര ആകുമ്പോൾ എല്ലാ ദിവസവും കോൾ വരും. മമ്മ എന്നെ മോളായിട്ട് തന്നെയാണ് കാണുന്നത്. എന്നാലും എന്റെ അമ്മയെ എനിക്ക് ഓർമ വരും’ . വീണ്ടും വീഡിയോ വൈറലാകുമ്പോൾ‌ നിരവധി നെഗറ്റീവും പോസിറ്റീവുമായ നിരവധി കമന്റുകൾ വീഡിയോയ്ക്ക് വരുന്നുണ്ട്.

ചിലർ ബഷീറിനെ കുറ്റപ്പെടുത്തിയും കമന്റ് ചെയ്തിട്ടുണ്ട്. സങ്കടങ്ങൾ പങ്കുവെക്കാനുള്ള ഭർത്താവ് കൈ വിട്ടു പോയി അത് കൊണ്ടാണ് ഉമ്മയെ സുഹാനയ്ക്ക് ഇത്രയും മിസ് ചെയ്യുന്നത്, സോനു വിഷമിക്കേണ്ട അജീത്തയൊക്കെ സ്നേഹിക്കാൻ ഉണ്ടല്ലോ എന്നെല്ലാമുള്ള കമന്റുകളാണ് വന്നത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ 2009 ഡിസംബർ 21നായിരുന്നു ബഷീറും സുഹാനയും വിവാഹിതരായത്.

ബിഎ സോഷ്യോളജിയാണ് വിദ്യാഭ്യാസയോഗ്യത. സ്‌കൂൾ കാലഘട്ടത്തിൽ ഭയങ്കര ആക്ടീവ് ആയിരുന്നുവെന്നും ഇന്ന് കാണുന്ന താൻ ആയിരുന്നില്ലെന്നും. ഭയങ്കര ഷോർട്ട് ടെംപെർഡ് ആയിരുന്നുവെന്നും സുഹാന പറഞ്ഞിട്ടുണ്ട്.

ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചുവളർന്ന ആളാണ് ഞാൻ. വീട്ടിൽ എന്നെ കൂടാതെ അച്ഛനും അമ്മയും അനുജനും ആയിരുന്നു ഉണ്ടായിരുന്നത്. എന്റെ മകൾക്ക് ഒരു വയസ് ഉണ്ടായിരുന്നപ്പോൾ ആണ് എന്റെ അമ്മ മരിക്കുന്നത്. സൈലന്റ് അറ്റാക്കായിരുന്നു. ഇപ്പോൾ അച്ഛനും സഹോദരനുമാണുള്ളത്. എന്തുകൊണ്ട് വീഡിയോകളിൽ എന്റെ കുടുംബത്തെ കാണിക്കുന്നില്ലെന്നും പലരും ചോദിച്ചിട്ടുണ്ട്.

അതിന് കാരണം അച്ഛൻ ഇപ്പോഴും ബിസിനസ് തിരക്കുകളിലാണ്. പച്ചാളം മാർക്കറ്റിൽ കോഴിക്കടയാണ് അപ്പന്. അപ്പോൾ അവിടെ ജോലിത്തിരക്കുകളിലാണ് അദ്ദേഹം. അവിടെപ്പോയി വ്‌ളോഗ് എടുക്കാനൊന്നും പറ്റില്ല. ഇങ്ങോട്ടേക്ക് വിളിക്കാറുണ്ട്.

The post അമ്മയുണ്ടായിരുന്നെങ്കിലെന്ന് ആലോചിക്കാറുണ്ട്, മകൾക്ക് ഒരു വയസുള്ളപ്പോഴാണ് മരിക്കുന്നത്, സൈലന്റ് അറ്റാക്കായിരുന്നു- സുഹാന appeared first on Mallu Talks.



from Mallu Articles https://ift.tt/IQul6c0
via IFTTT
Previous Post Next Post