ഒരൊറ്റ ഫോട്ടോഷൂട്ടിലൂടെ ആരാധകരുടെ ഹൃദയം കവർന്ന താരമാണ് ആരാധ്യ. ചുരുങ്ങിയ ആളുകൾ കൊണ്ടാണ് താരം ബോളിവുഡിലെ സംവിധായകനായ രാംഗോപാൽ വർമ്മയുടെ മനസ്സ് കീഴടക്കിയത്. ഇപ്പോഴിതാ മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ സമൂഹമാധ്യമത്തിൽ എത്തിയിരിക്കുകയാണ്..
‘എന്റെ ഇത്തവണത്തെ പിറന്നാൾ മറക്കാൻ പറ്റാത്തതാക്കി മാറ്റിയതിന് പ്രിയപ്പെട്ട റാമിന് നന്ദി’ എന്ന കുറിപ്പോടെ രാം ഗോപാൽ വർമയുടെ ഹൈദരാബാദുള്ള ഓഫിസിൽ വച്ചുള്ള പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ആരാധ്യ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.
രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിലെ നായികയാണ് മോഡൽ ആരാധ്യ.. രവി വർമ നിർമിച്ച് ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്നു. ശബരിയാണ് ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ പ്രത്യേക ആകർഷകമായ ടാഗ് ലൈൻ
നടിയെ രാംഗോപാൽ വർമ്മ ബോളിവുഡിലേക്ക് കൈപിടിച്ചു കയറ്റിയതിൽ പിന്നെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നടി വളരെയധികം സജീവമാണ്. ഗ്ലാമർ ഫോട്ടോഷോട്ട് നിരന്തരം പങ്കുവയ്ക്കാറുള്ള നടിക്ക് മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും നിരവധി ആരാധകരാണ്.
The post ഈ പിറന്നാൾ ഞാൻ മറക്കില്ല എൻറെ റാമിന് നന്ദി!!! ആരാധ്യക്ക് സർപ്രൈസുമായി രാം ഗോപാൽ വർമ്മ appeared first on Viral Max Media.
from Mallu Articles https://ift.tt/6lcaXq0
via IFTTT