മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രയാഗ മാർട്ടിൻ. വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയമായ നടിയായി മാറാൻ പ്രയാഗയ്ക്ക് സാധിച്ചു. തമിഴകത്ത് നിന്നും മലയാളത്തിലേക്ക് ചേക്കേറിയ താരമാണ് പ്രയാഗ. തമിഴ് ചിത്രമായ പിസാസിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. നേരത്തെ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ബാലതാരമായി നടി എത്തിയിരുന്നു. ഇതിന് ശേഷം ഉസ്താദ് ഹോട്ടൽ എന്ന ദുൽഖർ ചിത്രത്തിലും പ്രയാഗയ്ക്ക് അവസരം ലഭിച്ചിരുന്നു.
പ്രയാഗയുടെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിദേശ വനിതയോട് സാമ്യമുള്ള തരത്തിൽ ഷർട്ടും ഷോർട്‌സും കൂളിങ് ഗ്ലാസുമൊക്കെ വച്ച് സിംപിളായിട്ടാണ് പ്രയാഗ പുറത്തിറങ്ങുന്നത്. എന്നാൽ തലമുടിയിൽ വരുത്തിയ മാറ്റമാണ് ഏറ്റവും പ്രധാനപ്പെട്ടത്. മുടി ഷോർട്ടായി മുറിച്ച് അതിൽ സ്വർണനിറം കൊടുത്തിരിക്കുകയാണ്. പല മോഡലുകളിൽ ഹെയർ സ്‌റ്റൈൽ മാറ്റിയതോടെ നടി വിമർശിക്കപ്പെട്ടു.
നടി പ്രയാഗാ മാർട്ടിന്റെ വമ്പൻ മേക്കോവർ ആരാധകർക്കിടയിൽ വൻ ചർച്ചയായിരുന്നു. മുടിവെട്ടി കളർ ചെയ്ത് തിരിച്ചെറിയാൻ പറ്റാത്ത ലുക്കിലാണ് താരം അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഒരു അബന്ധം പറ്റിയതാണെന്നും മേക്കോവർ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തുറന്ന് പറഞ്ഞിരുന്നു താരം. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ്മീറ്റിനിടയിലാണ് തന്റെ ന്യൂ ലുക്കിനേക്കുറിച്ച് പ്രയാഗ പറഞ്ഞത്. സത്യത്തിൽ സിസിഎല്ലിന് വേണ്ടി ചെയ്തതല്ല ഈ മേക്കോവർ.
മേക്കോവർ നടത്തണം എന്ന് ഉദ്ദേശിച്ചിട്ടുമില്ല. മുടി കളർ ചെയ്യാൻ പോയപ്പോൾ വന്നുപോയതാണ്. ഞാൻ ഉദ്ദേശിച്ച കളർ ഇതായിരുന്നില്ല. മുടിവെട്ടി എങ്കിൽ കളറും ചെയ്‌തേക്കാമെന്ന് കരുതി. പക്ഷെ ഞാൻ കരുതിയ കളർ അല്ല ആയി വന്നത്. അതൊരു അബദ്ധം പറ്റിയതാണ്. മനപൂർവം ലുക്ക് മാറ്റിയത് അല്ല എന്നാണ് അന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞത്. പ്രയാഗ മുടി വെട്ടി കളർ ചെയ്ത് എല്ലാവർക്കും വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു.
അതേസമയം മേക്കോവർ പരീക്ഷണം നടത്തിയ പ്രയാഗയെ ഒരു വിഭാഗം പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത തന്റെ ലുക്ക് മാറ്റതെ തന്നെ ചെയ്യാൻ പറ്റിയ സിനിമ കിട്ടിയ സന്തോഷത്തിലാണ് പ്രയാഗ. ഡാൻസ് പാർട്ടി എന്ന പുതിയ സിനിമയിലാണ് പ്രയാഗ കേന്ദ്ര കഥാപാത്രമാകുന്നത്.
തന്റെ ഇപ്പോഴത്തെ ലുക്കിന് പറ്റിയ സിനിമയും കഥാപാത്രവുമായതുകൊണ്ട് സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് പൂജ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ മാധ്യമങ്ങളോട് പ്രയാഗ പറഞ്ഞത്. ഒരു ഫൺ റോളാണ് സിനിമയിലേത്. ഇന്റൻസ് കഥാപാത്രമൊന്നുമല്ല. എന്റെ ഇപ്പോഴത്തെ ലുക്കിന് പറ്റിയ സിനിമയാണ്. പിന്നെ ഇതിലെ കഥാപാത്രത്തിന് വേണ്ടി ഞാൻ ലുക്ക് മാറ്റേണ്ടതില്ലെന്നും അണിയറപ്രവർത്തകർ പറഞ്ഞിരുന്നു.
അതും എന്നെ സന്തോഷിപ്പിച്ചു. ഒരു മാസത്തെ ഷൂട്ടെയുണ്ടാവുകയുള്ളു. ഷൈനും, ശ്രീനാഥ് ഭാസിയുമെല്ലാം സിനിമയിലുണ്ട്. പ്രയാഗ പറഞ്ഞു. നായകന്മാരെ പൂജയ്ക്ക് കണ്ടില്ലല്ലോയെന്ന് ചോദിച്ചപ്പോൾ അത് അവരോട് ചോദിക്കണമെന്ന മറുപടിയാണ് പ്രയാഗ മാധ്യമങ്ങൾക്ക് കൊടുത്തത്. 2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് പ്രയാഗ അഭിനയിച്ച് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം.
The post മുടിവെട്ടി എങ്കിൽ കളറും ചെയ്‌തേക്കാമെന്ന് കരുതി. പക്ഷെ ഞാൻ കരുതിയ കളർ അല്ല ആയി വന്നത്. അതൊരു അബദ്ധം പറ്റിയതാണ്. മനപൂർവം ലുക്ക് മാറ്റിയത് അല്ല- പ്രയാഗ appeared first on Viral Max Media.
from Mallu Articles https://ift.tt/f57JP9E
via IFTTT