വേറിട്ട ശബ്ദം കൊണ്ട് ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്കിടയിൽ ശ്രദ്ധ നേടിയ ഒരാളാണ് ശ്രീജ രവി. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നു തുടങ്ങി വിവിധ ഇൻഡസ്ട്രികളിൽ തന്റെ കയ്യൊപ്പു ചാർത്തിയ ശബ്ദ കലാകാരി. ബേബി ശാലിനി മുതല്‍ സായി പല്ലവി വരെ ഒരുപാട് നായികമാര്‍ക്ക് ശബ്ദം നല്‍കിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആണ് ശ്രീജ രവി.
എന്നാല്‍ ഇന്ന് ഡബ്ബിങ് മാത്രമല്ല, അഭിനയ ലോക്തതും സജീവമാവുകയാണ് താരം. കഠിന കഠോരമീ അണ്ഡകഠാഹം എന്ന ചിത്രത്തില്‍ ബേസില്‍ ജോസഫിന്റെ അമ്മയായി എത്തുന്നത് ശ്രീജയാണ്. സിനിമയുടെ പ്രമോഷനില്‍ പങ്കെടുത്ത് സംസാരിക്കവെ ശ്രീജ തന്റെ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവച്ചു.
അഭിനയിക്കാനുള്ള അവസരം ചെറുപ്പം മുതലേ ലഭിച്ചിരുന്നു. ബാലതാരമായി ഒരുപാട് സിനിമകള്‍ ചെയ്തു. അതിന് ശേഷം നായികയായി ചില അവസരങ്ങള്‍ വന്നെങ്കിലും, അപ്പോഴത്തെ എന്റെ രൂപം കാരണം നഷ്ടപ്പെട്ടു. പട്ടിണിയും കഷ്ടപ്പാടും ഒക്കെയുള്ള കാലത്ത് കാണാന്‍ കാതത്തിനുള്ള ഒരു കോലം പോലും എനിക്കുണ്ടായിരുന്നില്ല. അങ്ങിനെ കുറച്ച് വേഷങ്ങള്‍ നഷ്ടപ്പെട്ടു.
ഇപ്പോള്‍ അഭിനയത്തിലേക്ക് വന്നത് ഇപ്പോള്‍ ഡബ്ബിങ് കുറഞ്ഞപ്പോഴാണ് അഭിനയിക്കാനുള്ള അവസരം വീണ്ടും വന്നത്. എല്ലാ ഇന്റസ്ട്രിയിലും ഇപ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ സ്വയം ഡബ്ബ് ചെയ്യുകയാണ്. അത് കാരം ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരം വന്നു. അങ്ങിനെയാണ് തമിഴില്‍ ഒന്ന് രണ്ട് അമ്മ റോളുകള്‍ വന്നത്. അങ്ങിനെയെങ്കില്‍ അത് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു.
എന്തെങ്കിലും ആയിട്ടുണ്ട് എങ്കില്‍ അതെല്ലാം നേടി തന്നത് സിനിമ തന്നെയാണ്. പട്ടിണി കിടന്ന് വെറും ചായയും ബന്നും മാത്രം കഴിച്ച്, ആരെങ്കിലും എന്തെങ്കിലും വാങ്ങി തന്നാല്‍ മാത്രം വാങ്ങി കഴിച്ച് വിശപ്പകറ്റുന്ന ഒരു കാലം ഉണ്ടായിരുന്നു. അവിടെ നിന്ന്, ഇന്ന് മറ്റുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പാകത്തിന് വളര്‍ന്നിട്ടുണ്ട് എങ്കില്‍ അതിന് കാരണം സിനിമ തന്നെയാണ്. ഇന്നും അന്നും സിനിമ തന്നെയാണ് വരുമാനം
The post എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതെല്ലാം നേടി തന്നത് സിനിമയാണ്. പട്ടിണി കിടന്ന് വെറും ചായയും ബന്നും മാത്രം കഴിച്ച്, ദിവസങ്ങൾ ഉണ്ടായിരുന്നു ; ശ്രീജ appeared first on Mallu Talks.
from Mallu Articles https://ift.tt/4jrsDUf
via IFTTT