കൽക്കിയെ  പരിചയപ്പെടുത്താൻ വൈകിയത് എന്ത്? മകളെ കുറിച്ച് വാചാലയായി അഭിരാമി

മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ താരമാണ് അഭിരാമി. ഇക്കഴിഞ്ഞ മദേഴ്സ് ഡേയ്ക്ക് ആയിരുന്നു താരത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തെക്കുറിച്ച് പ്രേക്ഷകരോട് പങ്കുവെച്ചത്. ഒരു കുഞ്ഞിനെ ദത്തെടുത്തുവെന്നും മകളുടെ പേര് കൽക്കി എന്നാണെന്നും താൻ ഒരു അമ്മയായെന്നും അഭിരാമി ലോകത്തോട് വിളിച്ചുപറഞ്ഞു.

ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ താരം മകളെക്കുറിച്ചും കുഞ്ഞിനെ ദത്തെടുത്ത സാഹചര്യത്തെക്കുറിച്ച് ഒക്കെ മനസ്സു തുറക്കുകയാണ്. എന്തുകൊണ്ടാണ് ഒരു വർഷത്തോളം ഈ സന്തോഷവാർത്ത പറയാൻ കാത്തിരുന്നതെന്ന് ചോദ്യത്തിനും അഭിരാമി ഉത്തരം നൽകി. അഡോപ്ഷൻ രീതിയിൽ ഒരുപാട് ഘട്ടങ്ങളുണ്ട്. ബർത്ത് സർട്ടിഫിക്കറ്റ് അടക്കം പൂർത്തിയാക്കണം അതുകൊണ്ടു ഉള്ള ലീഗൽ നീക്കങ്ങൾ അവസാനിച്ചാൽ മാത്രമേ തങ്ങളുടെ മകൾ ആണെന്ന് ലോകത്തോട് വിളിച്ചു പറയാൻ സാധിക്കു. അതുകൊണ്ടാണ് ഏകദേശം ഒരു വർഷത്തോളം ഈ വിവരം അറിയിക്കാൻ കാത്തിരുന്നതെന്നും അതിനുവേണ്ടി നല്ലൊരു ദിവസം തിരഞ്ഞെടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അതാണ് മദേഴ്സ് ഡേയ്ക്ക് ഈ വിവരം അറിയിച്ചതെന്നും അഭിരാമി പറഞ്ഞു.

അമ്മയായ ശേഷം ഒരുപാട് സഹാനുഭൂതി പഠിച്ചു എന്നും അവൾ വികൃതിയാണെന്നും എപ്പോഴും വികൃതി കാണിച്ചു കൊണ്ടിരിക്കുമെന്നും ഇപ്പോൾ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നും വളരെ സന്തോഷത്തോടെയുള്ള ദിനങ്ങളിലൂടെയാണ് താനും ഭർത്താവും ഇപ്പോൾ പോകുന്നതെന്നും എന്നും അഭിരാമി കൂട്ടിച്ചേർത്തു.

The post കൽക്കിയെ  പരിചയപ്പെടുത്താൻ വൈകിയത് എന്ത്? മകളെ കുറിച്ച് വാചാലയായി അഭിരാമി appeared first on Viral Max Media.



from Mallu Articles https://ift.tt/LKRGpvV
via IFTTT
Previous Post Next Post