ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പ്രിയങ്ക നായർ. താരത്തിന്റെ സഹോദരി പ്രിയത നായർ വിവാഹിതയായ വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്. സിനിമ രംഗത്തെ നിരവധി പേരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
പ്രിയങ്ക തന്നെയാണ് വിവാഹത്തിന് നേതൃത്വം നൽകിയത്. അനിയത്തിയുടെ വിവാഹത്തിന് എല്ലാം മുന്നിൽ നിന്ന് നോക്കി നടത്തുന്ന പ്രിയങ്കയെയാണ് കാണികൾ കണ്ടത്. സഹോദരിയെ കതിർ മണ്ഡപത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നതും പ്രിയങ്ക തന്നെയായിരുന്നു.പ്രിയങ്കയുടെ കണ്ണുകൾ ആ സമയത്തും നിറയുന്നുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രിയങ്ക, അച്ഛൻ മുരളീധരനാണ്,താരത്തിന്റെ ഒരേയൊരു സഹോദരിയാണ് പ്രിയത
മലയാള ടെലിവിഷൻ സീരിയലുകളിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് തമിഴ് ചിത്രമായ വെയിലിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി മലയാള ചിത്രങ്ങളിലും തമിഴ് ചിത്രങ്ങളിലും വേഷം അഭിനയിച്ചിരുന്നു. ഇടക്കാലത്ത് താരം അഭിനയരംഗത്ത് നിന്നും മാറിനിന്നിരുന്നു. കഴിഞ്ഞവർഷം ആയിരുന്നു തിരിച്ചുവരവ് നടത്തിയത്.2022ൽ 6 ചിത്രങ്ങളിൽ പ്രിയങ്ക അഭിനയിച്ചിരുന്നു. അനൂപ് മേനോൻ നായകനായി എത്തിയ വരാൽ ആയിരുന്നു താരത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം
The post കുഞ്ഞനിയത്തിക്ക് മിന്നുകെട്ട്!!! സന്തോഷ കണ്ണീരുമായി അനിയത്തിയെ കതിർമണ്ഡപത്തിലേക്ക് കൈപിടിച്ചുകയറ്റി പ്രിയങ്ക നായർ appeared first on Viral Max Media.
from Mallu Articles https://ift.tt/5VFYSei
via IFTTT