നേരിട്ട് പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല ; കാത്തിരുന്ന് മടുത്തപ്പോള്‍ അവള്‍ തന്നെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു; ഭാര്യയെ കുറിച്ച് രാജേഷ് ഹെബ്ബാർ

മിനിസ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് രാജേഷ് ഹെബ്ബാർ. 20 വര്‍ഷത്തോളം നീണ്ട സിനിമ ജീവിതവുമായി മുന്നോട്ടു പോവുകയാണ് താരം ഇപ്പോഴും. നടനായും വില്ലനായിട്ടും കോമഡി കഥാപാത്രങ്ങളുമൊക്കെ രാജേഷ് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഡോക്ടറുടെ വേഷം ആയിരിക്കും എന്നതാണ് ശ്രദ്ധേയം.

ഇപ്പോഴിതാ എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം പരിപാടിയില്‍ അതിഥിയായി എത്തുകയാണ് രാജേഷ് ഹെബ്ബാര്‍. രസകരമായ ഒരുപാട് അനുഭവങ്ങള്‍ രാജേഷ് തുറന്ന് പറയുന്നുണ്ട്. തന്റെ വൈറലായി മാറിയ രംഗത്തെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

മോഹന്‍ലാലിന്റെ ഒരു സിനിമയില്‍ വൈറലായൊരു സീന്‍ ഉണ്ടായിരുന്നല്ലോ, ഒരുപാട് പേര്‍ കണ്ടത് എന്ന് എംജി ചോദിക്കുമ്പോള്‍ ഒരുപാട് പേര്‍ കണ്ടു എന്നാണ് ചിരിച്ചു കൊണ്ട് രാജേഷ് ഹെബ്ബാര്‍ മറുപടി നല്‍കുന്നത്. എന്തുകണ്ടുവെന്ന് താന്‍ പറയില്ലെന്നും താരം പറയുന്നു. കൂടുതല്‍ ആളുകള്‍ക്കും ഇഷ്ടപ്പെട്ടുവെന്നാണ് പറയുന്നതെന്നും ഹെബ്ബാര്‍ പറയുന്നുണ്ട്. എല്ലാം തുറന്ന് കാണിക്കണം എന്നാണല്ലോ പറയുന്നതെന്നും താരം പറയുന്നുണ്ട്.

ഇന്നത്തെ ചിന്താവിഷയം എന്ന സത്യന്‍ അന്തിക്കാട് സിനിമയിലായിരുന്നു സംഭവം. ചിത്രത്തില്‍ സുകന്യയുടെ പിന്നാലെ നടക്കുന്ന ഞരമ്പ് രോഗിയുടെ കഥാപാത്രമാണ് താന്‍ ചെയ്യുന്നത്. അങ്ങനെയുള്ളൊരാള്‍ തരുന്ന പണിയായിരുന്നു അത്. അങ്ങനെയുള്ളവര്‍ക്ക് ഇതുപോലെ തന്നെ കൊടുക്കണം എന്നാണ് എല്ലാവരും പറയുന്നത്. അതുകൊണ്ടാണ് പലര്‍ക്കും ആ രംഗം ഇഷ്ടപ്പെട്ടതെന്നും രാജേഷ് ഹെബ്ബാര്‍ പറയുന്നുണ്ട്.

ആ സീന്‍ ഇപ്പോഴും വൈറലാണ്. പല സീനുകളില്‍ കാണണം എന്ന് പറഞ്ഞ് സുകന്യയെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഒടുവില്‍ കാണാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തുന്നുണ്ട്. പിന്നീട് ഓരോന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വസ്ത്രാക്ഷേപം നടത്തുകയാണ്. നടു റോഡില്‍ അടി വസ്ത്രത്തില്‍ മാത്രം നിര്‍ത്തി വണ്ടി വിടുന്നതാണ് രംഗമെന്നും ഹെബ്ബാര്‍ പറയുന്നുണ്ട്. അതിന് ശേഷം പേരുകളൊന്നും വീണില്ലേ എന്ന് എംജി ചോദിച്ചപ്പോള്‍ പേരു വീണിട്ടില്ലെന്നും എന്നാല്‍ ട്രോളുകള്‍ ഒരുപാടുണ്ടെന്നും രാജേഷ് ഹെബ്ബാര്‍ പറയുന്നുണ്ട്.

വിക്ടോറിയ കോളേജിലായിരുന്നു പഠിച്ചത്. ഏഴ് വര്‍ഷം പഠിച്ചത് അവിടെയായിരുന്നു. കോളേജ് ജീവിതം അടിപൊളിയായിരുന്നു. ഭാര്യ അനിത തന്റെ അനിയത്തിയുടെ കൂടെ മേഴ്‌സി കോളേജില്‍ പഠിക്കുകയായിരുന്നു. അവിടെ വെസ്റ്റേണ്‍ ബാന്റിനൊപ്പം പാടാന്‍ പോയതായിരുന്നു. സ്‌റ്റേജിലാണ് ഭാര്യ തന്നെ ആദ്യം കാണുന്നതെന്നും രാജേഷ് ഹെബ്ബാര്‍ പറയുന്നു. കല്യാണത്തിന് ശേഷം ഭാര്യ വിക്ടോറിയയില്‍ നിന്നു തന്നെ മാസ്‌റ്റേഴ്‌സ് ചെയ്തുവെന്നും ഹെബ്ബാര്‍ പറയുന്നു.

കോളേജില്‍ പഠിക്കുമ്പോള്‍ പ്രണയങ്ങളൊന്നുമില്ലായിരുന്നുവോ എന്ന് എംജി ചോദിക്കുന്നുണ്ട്. നാലാം ക്ലാസ് മുതല്‍ ഇന്‍ഫാക്ച്വുവേഷന്‍സ് ഒരുപാട് ഉണ്ടായിട്ടുണ്ട്. ഭാര്യയ്ക്കും അതൊക്കെ അറിയാം. പക്ഷെ നേരിട്ട് പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ലെന്നും രാജേഷ് ഹെബ്ബാര്‍ പറയുന്നു. തങ്ങളുടെ കാര്യത്തിലും ഭാര്യ തന്നെയാണ് പ്രൊപ്പോസ് ചെയ്‌തെന്നാണ് താരം പറയുന്നത്. താന്‍ പറയുന്നതും കാത്തിരുന്ന് മടുത്തപ്പോള്‍ അവള്‍ തന്നെ പ്രൊപ്പോസ് ചെയ്യുകയായിരുന്നുവെന്നാണ് രാജേഷ് ഹെബ്ബാര്‍ പറയുന്നുണ്ട്.

The post നേരിട്ട് പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല ; കാത്തിരുന്ന് മടുത്തപ്പോള്‍ അവള്‍ തന്നെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു; ഭാര്യയെ കുറിച്ച് രാജേഷ് ഹെബ്ബാർ appeared first on Mallu Talks.



from Mallu Articles https://ift.tt/mN27exV
via IFTTT
Previous Post Next Post