ഞാൻ പോകുന്ന സ്ഥലത്ത് ഒക്കെ എന്റെ പിന്നാലെ വരും, തുടർച്ചയായിട്ട് എന്നെ ഫോളോ ചെയ്യുമായിരുന്നു, എനിക്ക് പേടിയായിരുന്നു- ​ഗായത്രി

തൃശൂർ സ്ലാങ്ങിൽ സംസാരിച്ച് മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിനയത്രിയാണ് നടി ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്റെ ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഗായത്രി സുരേഷ് പിന്നീട് നിരവധി സിനിമകളിൽ നായികയായി തിളങ്ങിയിട്ടുണ്ട്. മിസ് കേരള മത്സാര്‍ത്ഥിയായ ഗായത്രി തൃശ്ശൂര്‍ സ്വദേശിയാണ്. തൃശ്ശൂര്‍ സ്ലാംഗിലുള്ള ഗായത്രിയുടെ സംസാരവും മലയാളത്തം തുളുമ്പുന്ന മുഖവുമൊക്കെ മലയാളികളുടെ മനസില്‍ ഇടം നേടുകയായിരുന്നു.

ഗായത്രിയുടെ അഭിമുഖങ്ങള്‍ക്കും ഒരുപാട് ആരാധകരുണ്ട്. തന്റെ മനസിലുള്ളത് മറയില്ലാതെ പറയുന്ന ഗായത്രി പലപ്പോഴും അതിനാല്‍ വെട്ടിലാവുകയും ചെയ്തിട്ടുണ്ട്. ട്രോളന്മാരുടെ സ്ഥിരം ഇരയാണ് ഗായ്ത്രി. എങ്കിലും തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഗായ്ത്രി മാറ്റാറില്ല. 2014 ലാണ് ഗായ്ത്രി മിസ് കേരള മത്സരത്തില്‍ പങ്കെടുക്കുന്നത്. തൊട്ടടുത്ത വര്‍ഷം ജംനപ്യാരി എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അരങ്ങേറുകയും ചെയ്തു.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഗായത്രി നടത്തിയ തുറന്ന് പറച്ചില്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. തനിക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു സൈക്കോ എന്‍കൗണ്ടര്‍ ഉണ്ടായതിനെക്കുറിച്ചാണ് ഗായ്ത്രി മനസ് തുറന്നത്. താരത്തിന്റെ വാക്കുഖല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. അഭിമുഖത്തിനിടെ’റിയല്‍ ലൈഫില്‍ വല്ല സൈക്കോ എന്‍കൗണ്ടര്‍ ഉണ്ടായിട്ടുണ്ടോ?’ എന്ന അവതാരകന്റെ ചോദ്യത്തിന് താരം മറുപടി നല്‍കുകയായിരുന്നു. ഈ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

ആ ചോദ്യത്തിന് ഗായത്രി നല്‍കിയ മറുപടി ഉണ്ട് എന്നായിരുന്നു. പിന്നാലെയാണ് ഗായത്രി കഥയിലേക്ക ്കടന്നത്. ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നതാണ് ബാങ്കില്‍ വച്ചിട്ട്. ഞാന്‍ അയാളോട് ഭയങ്കര ഫ്രീ ആയി സംസാരിക്കുമായിരുന്നു. ഞാന്‍ എല്ലാരോടും ഫ്രീ ആയി സംസാരിക്കുമായിരുന്നു. പക്ഷെ ഇത് അയാള്‍ തെറ്റിദ്ധരിച്ചിട്ട് അപ്പൊ തൊട്ട് അയാള്‍ക്ക് തുടങ്ങിയതാണിതെന്നാണ് ഗായ്ത്രി പറയുന്നത്.

എത്രയൊക്കെ പറഞ്ഞിട്ടും അയാള്‍ക്ക് ഒന്നും മനസിലാവുന്നില്ല. എന്റെ ഫ്‌ലാറ്റിന്റെ അവിടെ വന്നു നില്‍ക്കുക, ഫ്‌ലാറ്റില്‍ വന്നു ബെല്‍ അടിക്കുക,ഫ്‌ലാറ്റിന്റെ താഴെ നില്‍ക്കുക, ഞാന്‍ പോകുന്ന സ്ഥലത്ത് ഒക്കെ എന്റെ പിന്നാലെ വരിക,ഞാന്‍ അമ്പലത്തില്‍ പോയാല്‍ അവിടേക്ക് വരിക ഇതൊക്കെ ആയിരുന്നു പരിപാടിയെന്നാണ് ഗായത്രി തുറന്ന് പറയുന്നത്. തന്നെ തുടര്‍ച്ചയായിട്ട് എന്നെ ഇങ്ങിനെ ഫോളോ ചെയ്യുമായിരുന്നുവെന്നും താരം പറയുന്നത്. തനിക്ക് ഇത് പിന്നീട് ഭയങ്കര ഭയപ്പെടുത്തുന്ന ഒന്നായി തുടങ്ങി. അയാള്‍ എന്തായിരിക്കും ചെയ്യുന്നത് എന്ന് പറയാന്‍ പറ്റില്ല എന്നാണ് ഗായത്രി ആശങ്കപ്പെടുന്നത്.

The post ഞാൻ പോകുന്ന സ്ഥലത്ത് ഒക്കെ എന്റെ പിന്നാലെ വരും, തുടർച്ചയായിട്ട് എന്നെ ഫോളോ ചെയ്യുമായിരുന്നു, എനിക്ക് പേടിയായിരുന്നു- ​ഗായത്രി appeared first on Mallu Talks.



from Mallu Articles https://ift.tt/dMSh1Bm
via IFTTT
Previous Post Next Post