ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരി ആയ താരമാണ് ശ്രുതി രജനികാന്ത്. പൈങ്കിളി എന്ന കഥാപാത്രം ചെയ്തു കൊണ്ടാണ് താരം മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ പൈങ്കിളിയെ വളരെ തൻമയത്തത്തോടുകൂടിയാണ് ശ്രുതി രജനീകാന്ത് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന് നിരവധി ആരാധകരും ഉണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ശ്രുതി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്.
ഈയടുത്ത് താരം മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയിരുന്നു. ചിത്രങ്ങളും വീഡിയോകളും ഒക്കെ താരം പങ്കുവയ്ക്കുമെന്ന് അറിയിച്ചിരുന്നു. ഇപ്പോഴത്തെ മാലിയിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമാണ് ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്.
ബീച്ച് വെയർ ലുക്കിലാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നിരവധി പേരായിരുന്നു താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.
ഈയടുത്ത് നടി അനിഘ സുരേന്ദ്രനും മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയിരുന്നു. സെലിബ്രിറ്റികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമായി കൊണ്ടിരിക്കുകയാണ് മാലിദ്വീപ്. നിരവധി താരങ്ങളാണ് ഈ അടുത്തകാലത്ത് മാലിയിൽ പോയ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്. ഏറ്റവും ഒടുവിൽ മാലിയിലെ ചിത്രങ്ങൾ ആഘോഷമാക്കിയത് നടി അനിഘ സുരേന്ദ്രൻ ആയിരുന്നു.
The post പൈങ്കിളി ആളാകെ മാറി!! മാലി ദ്വീപിൽ ബീച്ച് വെയർ ലുക്കിൽ ശ്രുതി രജനികാന്ത് appeared first on Viral Max Media.
from Mallu Articles https://ift.tt/wvLXpW9
via IFTTT