ഇനി മുതൽ ലൈഫിൽ മറ്റൊരാൾകൂടി കടന്നു വരുന്നു : വരന്റെ ചിത്രം പങ്കുവെച്ച് അമേയ മാത്യു

മോഡലും നടിയുമായ അമേയ മാത്യു വിവാഹിതയാകുന്നു.  കരിക്ക് വെബ് സീരീസിലൂടെയാണ് നടി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ നടി അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹിതയാകുന്ന വാർത്ത പുറത്തുവിട്ടത്. കൂടാതെ എൻഗേജ്മെൻറ് കഴിഞ്ഞുവെന്നും അറിയിച്ചു. അന്ന് വരന്റെ ചിത്രം പുറത്ത് വിട്ടിരുന്നില്ല, ഇപ്പോഴത്തെ സോഷ്യൽ മീഡിയയിലൂടെ അമേയ തന്നെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

” ഇത്രയും കാലം ആഘോഷിച്ച എന്റെ ബർത്ത്ഡേകളിൽ ഈ ബർത്ത്ഡേ മാത്രം എനിക്ക് വളരെ സ്പെഷ്യൽ ആയിരുന്നു. അതിന്റെ കാരണം, ഈ ബർത്ത്ഡേ മുതൽ എന്റെ ലൈഫിൽ മറ്റൊരാൾകൂടി കടന്നു വരുകയാണ്- ” ആയിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ചെറിയ സമയം കൊണ്ട് നിരവധി പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്.

കിരൺ എന്നാണ്  പേര്. സോഷ്യൽ മീഡിയയിലൂടെ കിരണും ചിത്രങ്ങൾ വച്ചിട്ടുണ്ട്. വിവാഹം നിശ്ചയം കഴിഞ്ഞതുകൊണ്ട് തന്നെ വിവാഹവും അടുത്തുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരന്റെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി വിമർശനങ്ങളും താരത്തിന് വന്നിരുന്നു. ചിത്രങ്ങൾ പങ്കുവെക്കാത്തതിനെത്തുടർന്നായിരുന്നു നിരവധിപേർ മോശം കമന്റുകൾ നൽകിയത്. ഇതിനൊക്കെ നടി മറുപടി നൽകി രംഗത്തേക്ക് എത്തുകയും ചെയ്തിരുന്നു.

ജനപ്രിയ വെബ് സീരിസായ കരിക്കിലൂടെ ആയിരുന്നു താരം പ്രേക്ഷകർക്കിടയിൽ സൂപരിചിയായത്. ഒരുപിടി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.മോഡലിംഗ് രംഗത്ത് നിന്നാണ് അഭിനയത്തേക്ക് കടന്നുവന്നത്.

The post ഇനി മുതൽ ലൈഫിൽ മറ്റൊരാൾകൂടി കടന്നു വരുന്നു : വരന്റെ ചിത്രം പങ്കുവെച്ച് അമേയ മാത്യു appeared first on Viral Max Media.



from Mallu Articles https://ift.tt/TjzMkSV
via IFTTT
Previous Post Next Post