മുംബൈ ബാന്ദ്രയിൽ നിന്ന് ലോകത്തിന് അഭിമാനമായി മാറിയ ഒരു പെൺകുട്ടിയുടെ കഥ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മലിഷ എന്ന പെൺകുട്ടിയായിരുന്നു തൻറെ 15 വയസ്സ് തൊട്ടുള്ള ആഗ്രഹം പൂർത്തീകരിച്ചിരിക്കുന്നത്. പട്ടിണിയിൽ നിന്നും പൊരുതി തോൽപ്പിച്ച് ഇന്ന് ലോകമാധ്യമങ്ങളിൽ മലിഷ ഇടം പിടിച്ചിരിക്കുകയാണ്. ഹോളിവുഡ് നടൻ റോബർട്ട് ഓഫ് മാൻ നിർമ്മിക്കുന്ന ഒരു മ്യൂസിക്കൽ വീഡിയോ ചിത്രത്തിൻറെ ഭാഗമായാണ് മലേഷ്യയെ ഇന്ത്യയിൽ വെച്ച് കാണാൻ ഇടയാകുന്നത്. തുടർന്ന് അദ്ദേഹമാണ് താരത്തിന് വേണ്ടി ഒരു പേജ് ആരംഭിക്കുന്നതും പിന്നീട് വാർത്തകളിൽ ഇടംപിടിക്കുന്നതും.
നൃത്തത്തിലും മോഡലിങ്ങിലും താൽപര്യമുണ്ടെന്ന് അവൾ അറിയിച്ചതോടെ തന്റെ മ്യൂസിക്കൽ ആൽബത്തിൽ അവൾക്കും അദ്ദേഹം ഇടം കൊടുക്കുകയായിരുന്നു. പിന്നീട് ലോക ശ്രദ്ധയിലേക്ക് കടന്നു വരികയായിരുന്നു. മ്യൂസിക്കൽ വീഡിയോയുടെ ഭാഗമായി വന്നതോടെ ലോകശ്രദ്ധ ആകർഷിക്കുകയും ചെയ്തു.അവിടെ നിന്നും ഒട്ടേറെ അവസരങ്ങളാണ് ഈ 15 കാരിയെ തേടിയെത്തിയത്. ഒരു ചേരിയിൽ താമസിക്കുന്ന സാധാരണ പെൺകുട്ടിയുടെ സ്വപ്നങ്ങളെ അടുത്തറിഞ്ഞുകൊണ്ട് സൗഭാഗ്യങ്ങൾ കൊണ്ടുവന്നു കൊടുത്തത് റോബർട്ട് ആയിരുന്നു.
പിന്നീട് താരത്തിന്റെ മുഖം എത്തിയത് പീകോക്ക് മാസികയുടെ കവർ പേജ് ആയാണ്.അവിടെ നിന്നും നിരവധി അവസരങ്ങൾ ആയിരുന്നു വന്നത്. ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം അവസരങ്ങൾ മുന്നോട്ടു വരുമ്പോഴും തന്റെ പഠനം പൂർത്തിയാക്കണമെന്നായിരുന്നു.
പഠിക്കണം അച്ഛനെയും സഹോദരങ്ങളെയും വലിയ നിലയിൽ എത്തിക്കണം എന്നാണ് അവൾ ഓരോ നിമിഷവും പറഞ്ഞുകൊണ്ടിരുന്നത്.ഇന്ന് ലോകമാധ്യമശ്രദ്ധ നേടിയെടുക്കുന്ന തരത്തിലേക്ക് മലിഷയ്ക്കു ഉയരാൻ സാധിച്ചു.
The post മുംബൈ ചേരിയിൽനിന്നും ലോകോത്തര മോഡലായി വളർന്ന മിടുക്കി: പട്ടിണിയിൽ നിന്നും പൊരുതി ജയിച്ച മലിഷ്യയുടെ കഥ appeared first on Viral Max Media.
from Mallu Articles https://ift.tt/BuTg4cG
via IFTTT