ശരരമറഞഞ വണണ കടട കറയകക; യഗ ദനതതല ആസനമറകളമയ സയകത വരമമ

അന്താരാഷ്ട്ര യോഗദിനത്തില്‍ യോഗ പരിശീലിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച്‌ സംയുക്ത വര്‍മ്മ. ‘കാലാവസ്ഥയ്ക്ക് അനുസരിച്ച്‌ ശ്വാസോച്ഛ്വാസം മാറ്റിയും ശരീരത്തിന്റെ തരമറിഞ്ഞും നമുക്ക് ശരീരഭാരം കൂട്ടാം… കുറയ്ക്കാം. നമുക്ക് നമ്മുടെ ശരീരത്തെ മാറ്റാം എന്നതാണ് യോഗയുടെ പവര്‍ എന്നാല്‍ ശാരീരിക വശങ്ങളില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കരുത്.

അതിനപ്പുറത്തേക്ക് അറിയണമെങ്കില്‍ പഠനം, പര്യവേക്ഷണം, പരീക്ഷണം എന്നിവ തുടരുക. ഞാൻ എന്റെ ഗുരുക്കന്മാര്‍ക്ക് സമര്‍പ്പണം ചെയ്യുന്നു. അവരുടെ അനുഗ്രഹത്തോടെ മാത്രമേ പരിശീലിക്കാൻ കഴിയൂ’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

2021ല്‍ സംയുക്ത വര്‍മ്മ അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരുന്നു. രണ്ടു പതിറ്റാണ്ടയോളമായി സംയുക്ത യോഗ പരിശീലിക്കുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ‘വീണ്ടും ചില വീട്ടു കാര്യങ്ങളി’ലൂടെയാണ് താരം മലയാള സിനിമ രംഗത്തേക്ക് വരുന്നത്. അഭിനയിച്ച ആദ്യ ചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. 2002 ല്‍ നടൻ ബിജു മോനോനുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമരംഗത്തു നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു.

‘നിഖിലിന് തട്ടിപ്പു നടത്താൻ ധൈര്യം നല്‍കുന്ന സിസ്റ്റം കേരളത്തിലുണ്ടോ? സംശയമാണ്…കൊല്ലരുത്’; സജിത മഠത്തില്‍

The post ശരീരമറിഞ്ഞ് വണ്ണം കൂട്ടാം, കുറയ്‌ക്കാം; യോഗ ദിനത്തില്‍ ആസനമുറകളുമായി സംയുക്ത വര്‍മ്മ appeared first on Mallu Talks.



from Mallu Articles https://ift.tt/aw1CxOY
via IFTTT
Previous Post Next Post