റോഷൻ ആൻഡ്രൂസ് ചിത്രം സ്‌കൂൾ ബസിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് സ്മിനു സിജോ. പിന്നീട് ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെ ശ്രദ്ധേയയായി. കെട്ടിയോളാണെന്റെ മാലാഖയിൽ ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരിയായി എത്തിയ സ്മിനുവിന്റെ പ്രകടനവും താരത്തിന്റെ കരിയറിൽ വഴിത്തിരിവായി. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
ആൺകുട്ടികൾക്ക് പ്രത്യേക പരിഗണനയുണ്ടെന്നും മകളെ കണ്ടാൽ പണിയെടുപ്പിക്കുമെന്നാണ് സ്മിനു അഭിമുഖത്തിൽ പറയുന്നത്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശം. ഇന്നത്തെ കാലത്ത് ബാങ്ക് ജോലിക്കാരെക്കാൾ ശമ്പളം വീട്ടുജോലിക്കാർക്ക് ആണെന്നും മക്കൾക്കും ഭർത്താവിനും നമ്മുടെ കൈകൊണ്ടുണ്ടാക്കി ഭക്ഷണം നൽകുന്നത് ഒരു സുഖമാണെന്നും സ്മിനു പറയുന്നു.
സ്മിനുവിന്റെ വാക്കുകൾ ഇങ്ങനെ: ‘ഞാനെന്റെ മോളെ കണ്ടാൽ പണി എടുപ്പിച്ചിരിക്കും. പക്ഷെ അതിലൊരു ഗുണമുണ്ട്. ഞാനൊരു ഷൂട്ടിന് പോയാൽ എന്റെ വീട്ടിലെ സർവ്വ പണിയും എന്റെ മകളാ ചെയ്യുന്നത്. ഇന്നത്തെ കാലത്ത് ബാങ്ക് ജോലിക്കാരെക്കാൾ ശമ്പളം ആണ് വീട്ടുജോലിക്കാർക്ക് നൽകേണ്ടത്. നമ്മുടെ മക്കൾക്കും ഭർത്താവിനും നമ്മുടെ കൈകൊണ്ട് ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണം, അതൊരു സുഖമല്ലേ.. നമ്മൾ കഷ്ടപ്പെടുന്നത് നമ്മുടെ മക്കൾക്ക് വേണ്ടിയല്ലേ..
കുറച്ച് വീട്ടിലെ പണിയും വീട്ടിലെ കാര്യങ്ങളും ചിട്ടയോടെ ചെയ്യാൻ പഠിച്ചാൽ വേറൊരാൾക്ക് കൊടുക്കേണ്ട ആ പൈസ നമുക്ക് സേവ് ചെയ്യാം. ആരോഗ്യവും ഉണ്ടാവും. ഇന്നത്തെ കാലത്ത് മിക്‌സിയുണ്ട്, വാഷിംഗ് മെഷീനുണ്ട്, തൂക്കാൻ യന്ത്രമുണ്ട്, എല്ലാമൊന്ന് ഇട്ടുകൊടുക്കുന്ന പരിപാടിയല്ലേ ഒള്ളൂ. എല്ലാത്തിനും മേൽന്നോട്ടം വഹിക്കണം, അതിനായില്ലെങ്കിൽ പിന്നെന്തിനാണ് മനുഷ്യനായിട്ട് ജീവിക്കുന്നേ…
എന്റെ മകൻ എവിടെ പോയാലും വിളിച്ച് അമ്മാ.. മീൻ കറിവെയ്ക്ക്, അല്ലെങ്കിൽ ചോറെടുത്ത് വെയ്ക്ക്, പറയുമ്പോൾ അത് ഉണ്ടാക്കിവെയ്ക്കും. അത് എന്റെ ഒരു അഭിമാനമാണ്. എന്റെ മകൻ ഞാനുണ്ടാക്കുന്ന ആഹാരം സ്‌നേഹിക്കുന്നു എന്നത്. നാളെ എന്റെ മകൾ അവൾക്കൊരു കുഞ്ഞുണ്ടാവുമ്പോൾ അല്ലെങ്കിൽ ഭർത്താവിന് അത് ഉണ്ടാക്കി കൊടുക്കും. എന്റെ ഭർത്താവ് എവിടെ പോയാലും വീട്ടിൽ വന്ന് ആഹാരം കഴിക്കുന്ന ഒരു വ്യക്തിയാണ്. അത് നമ്മൾ വിളമ്പുന്നത് കൊണ്ടും പാകം ചെയ്യുന്നത് കൊണ്ടുമാണ്.
ജോലിക്കാരിയെ കൊണ്ട് ചെയ്യിക്കാനാണെങ്കിൽ പിന്നെന്തിനാണ് ഒരു കുടുംബത്തിന്റെ ആവശ്യം. എല്ലാർക്കും ഹോട്ടലിനെ ആശ്രയിച്ചാൽ പോരെ. അതുകൊണ്ട് എന്റെ മകളെ കണ്ടാൽ പണിയെടുപ്പിക്കും ഞാൻ. എന്റെ മകനെ കൊണ്ടും ഞാൻ ചെയ്യിക്കുമെന്നും മകന് ചെറിയൊരു പരിഗണന കൊടുക്കുമെന്നും താരം പറയുന്നുണ്ട്. മകന് പരിഗണനയുണ്ടോയെന്ന ചോദ്യത്തിന് ആൺകുട്ടികൾക്ക് പ്രത്യേക പരിഗണന തന്നെയാ എന്നും താരം പറയുന്നു. ഞാൻ കാണുന്ന എന്റെ അഭിപ്രായമാണിതെന്നും താരം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
The post ഞാനെന്റെ മോളെ കണ്ടാൽ പണി എടുപ്പിക്കും, മകന് പ്രത്യേക പരിഗണന തന്നെയാ: സ്മിനു സിജോ appeared first on Mallu Talks.
from Mallu Articles https://ift.tt/asG4D6K
via IFTTT