മഹാലക്ഷ്മിയോട് കുശലം ചോദിക്കുന്ന മോഹൻലാൽ!!!  അത്യാഡംബര ചടങ്ങിൽ സൂപ്പർതാരങ്ങളെ കഴിഞ്ഞും തിളങ്ങിയത് താരപുത്രി

അബുദാബിയിൽ സംഘടിപ്പിച്ച യൂസഫലിയുടെയും സഹോദരനായ അഷറഫലിയുടെയും മകളുടെ കല്യാണ ചടങ്ങിൽ മലയാളത്തിലെ സൂപ്പർതാരങ്ങൾ അണിനിരന്നു. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് എത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ആരാധകർ ഏറ്റെടുക്കുന്ന വീഡിയോ ദിലീപിന്റെയും കാവ്യാമാധവന്റെയും മഹാലക്ഷ്മിയുടേതുമാണ്.

സാധാരണ പൊതു ചടങ്ങുകളിൽ മഹാലക്ഷ്മിയെ താരദമ്പതികൾ പങ്കെടുപ്പിക്കാറില്ല. എന്നാൽ ഇത്തവണ അബുദാബിയിൽ സംഘടിപ്പിച്ചപ്പോൾ സ്വകാര്യപരിപാടികൾ മഹാലക്ഷ്മിയെയും കൂട്ടിയാണ് ഇവർ എത്തിയത്. എല്ലാവരും മഹാലക്ഷ്മിയോട് സംസാരിക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നുണ്ട്. നടൻ മോഹൻലാലും മഹാലക്ഷ്മിയുമായി സംസാരിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വളരെ സ്റ്റൈലിഷ് ലുക്കിൽ ആയിരുന്നു താരദമ്പതികൾ ചടങ്ങിന് എത്തിയത്.മമ്മൂട്ടി മോഹൻലാൽ തുടങ്ങി മലയാള സിനിമയിലെ പ്രമുഖരെല്ലാം ചടങ്ങിൽ അണിനിരന്നിരുന്നു. ഏറെ കാലത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരേ ഫ്രയിമിൽ നിൽക്കുന്ന ചിത്രങ്ങൾ ആരാധകരും കൈനീട്ടി സ്വീകരിച്ചിരുന്നു. മോഹൻലാലിൻറെയും മമ്മൂട്ടിയുടെയും കുടുംബവും ചടങ്ങിൽ സജീവമായി പങ്കെടുത്തിരുന്നു.

സോഷ്യൽ മീഡിയയിലൂടെ ദിലീപ് കുടുംബ വിശേഷങ്ങൾ അധികം പങ്കുവെക്കാറില്ല. വളരെ വിരളമായി മാത്രമേ ഔദ്യോഗികമായി മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നുള്ളൂ.കാവ്യാമാധവൻ ദിലീപിനൊപ്പം സ്വകാര്യപരിപാടികളിൽ പങ്കെടുക്കാറുണ്ടെങ്കിലും മാധ്യമങ്ങൾക്കൊന്നും മറുപടി നൽകാറില്ല.

View this post on Instagram

 

Shared post on

On 9.19.18, BBB first contacted Entrepreneurs Sales about a pattern of complaints concerning customer … Type of Entity: Limited Liability Unternehmen in Oberalm (LLC).

The post മഹാലക്ഷ്മിയോട് കുശലം ചോദിക്കുന്ന മോഹൻലാൽ!!!  അത്യാഡംബര ചടങ്ങിൽ സൂപ്പർതാരങ്ങളെ കഴിഞ്ഞും തിളങ്ങിയത് താരപുത്രി appeared first on Viral Max Media.



from Mallu Articles https://ift.tt/ektC8vD
via IFTTT
Previous Post Next Post