ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ വന്ന് പ്രേക്ഷക പ്രിയം നേടിയ താരമാണ് ശാലിന്‍ സോയ. അതിന് ശേഷം സിനിമാഭിനയത്തിലേക്ക് കടന്ന നടി നിരവധി സിനിമകളില്‍ ബാലതാരമായി എത്തി. പക്ഷെ ഇപ്പോള്‍ കുറച്ച് കാലമായി എങ്ങും കാണാനില്ല. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശാലിന്‍ തന്റെ വിശേഷങ്ങള്‍ പങ്കുവച്ചു.
സോഷ്യല്‍ മീഡിയയില്‍ ഒന്നും അത്ര ആക്ടീവ് അല്ല. സോ കോള്‍ഡ് ആര്‍ട്ടിസ്റ്റുകളെ പോലെ എപ്പോഴും ലൈവ് ആയി ഇറിക്കാനും ആക്ടീവാകാനും എന്തോ എനിക്ക് സാധിക്കാറില്ല. മലയാളത്തില്‍ ചെയ്തിട്ടില്ല എന്നേയുള്ളൂ. തമിഴില്‍ ഇപ്പോള്‍ കണ്ണകി എന്ന ഒരു സിനിമ ചെയ്തിട്ടുണ്ട്. അത് ജൂലൈ ഒക്കെ ആവുമ്പോഴേക്കും റിലീസ് ചെയ്യും- ശാലിന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ അധികം നെഗറ്റീവ് കമന്റുകള്‍ എനിക്ക് വരാറില്ല. വസ്ത്രധാരണത്തെ കുറിച്ചോ മറ്റോ ഒന്നും അധികം കമന്റുകള്‍ വന്ന് കണ്ടിട്ടില്ല. എന്റെ അമ്മയും ക്ലോസ് ഫ്രണ്ടും എടുക്കുന്ന ഏതാനും ചില ചിത്രങ്ങള്‍ മാത്രമാണ് ഞാന്‍ എന്റെ ഇന്‍സ്റ്റയില്‍ ഇടുന്നത്. പിന്നെ അധികം നെഗറ്റീവുകള്‍ ഞാന്‍ ശ്രദ്ധിക്കാറില്ലെന്നും നടി കൂട്ടിചേർക്കുന്നു.
എന്നെ ആദ്യമായി കാണുമ്പോള്‍ പലരും പറയും ഭയങ്കര ജാഡയും അഹങ്കാരവും ഒക്കെയാണ് എന്ന് ആദ്യം തോന്നി. പക്ഷെ പരിചയപ്പെട്ടപ്പോള്‍ അങ്ങിനെ അല്ല എന്ന്. ആളുകള്‍ എന്റെ തടിയെ കുറിച്ച് പറയുമ്പോഴാണ് എനിക്ക് വല്ലാതെ ഇന്‍സെക്യുയര്‍ ആയി തോന്നുന്നത്.
ബോഡി ഷെയിമിങ് ആണ് എന്നെ വിഷമിപ്പിയ്ക്കുന്ന കാര്യം എന്നും ഷാലിൻ പറയുന്നു. എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യക്കല്ല്, മല്ലുസിംഗ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷമാണ് നടി കൈകാര്യം ചെയ്തത്. ഏഴോളം ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു.
The post സോഷ്യല്‍ മീഡിയയില്‍ അധികം നെഗറ്റീവ് കമന്റുകള്‍ എനിക്ക് വരാറില്ല. വസ്ത്രധാരണത്തെ കുറിച്ചോ മറ്റോ ഒന്നും അധികം കമന്റുകള്‍ വന്ന് കണ്ടിട്ടില്ല appeared first on Mallu Talks.
from Mallu Articles https://ift.tt/ibxT4oC
via IFTTT