എന്നും ചിരിപ്പിച്ചിരുന്ന കൊല്ലം സുധി ഇനിയില്ലെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ മലയാളികള്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്ന ഒന്നായിരുന്നില്ല. മിമിക്രി വേദികൡലൂടേയും സിനിമകളിലൂടേയും സ്റ്റാര്‍ മാജിക്കിലൂടേയുമെല്ലാം മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു സുധി. അദ്ദേഹത്തിന് മരണത്തിന് പിന്നാലെ ലക്ഷ്മി നക്ഷത്രയും, ആലീസും അടക്കമുള്ള സ്റ്റാർ മാജിക് താരങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ സുധിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് രംഗത്ത് എത്തിയിരുന്നു. ഈ വിഡിയോകൾ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ സ്റ്റാര്‍ മാജിക്കിന്റെ പുതിയ എപ്പിസോഡിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. വികാരഭരിതമായ രംഗങ്ങളാണ് പ്രൊമോ വീഡിയോയിലുള്ളത്. താരങ്ങള്‍ സുധിയെ ഓര്‍ക്കുന്നതാണ് പ്രൊമോ വീഡിയോയിലുള്ളത്. സ്റ്റാര്‍ മാജിക് താരങ്ങളുടെ കൂടെ നടന്‍ ഗിന്നസ് പക്രുവുമുണ്ട്. താരങ്ങള്‍ വികാരഭരിതരാകുന്നതും കരയുന്നതുമൊക്കെ വീഡിയോയില്‍ കാണാം. സുധിച്ചേട്ടന്‍ ഇവിടെ തന്നെയുണ്ട്. ഇവിടെ എപ്പോഴും ഉള്ള ഒരാളാണെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നുണ്ട്. ഞാന്‍ വന്ന ഉടനെ തന്നെ സുധിയണ്ണനെ നോക്കും. പുള്ളിയെ എന്തെങ്കിലും പറഞ്ഞായിരിക്കും നമ്മളുടെ തുടക്കം. ഇന്ന് ഭയങ്കരമായിട്ട് മിസ് ചെയ്യുന്നുണ്ടെന്ന് നോബി പറയുന്നുണ്ട്. ഇതൊരു സീരിയലൊന്നുമല്ല, മനസില്‍ തട്ടിയിട്ടാണെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. ഈ ഫ്‌ളോറില്‍ നില്‍ക്കുമ്പോള്‍ സുധി ഏതോ ഒരു ഷൂട്ടിന് പോയിരിക്കുകയാണെന്ന തോന്നലാണെന്നാണ് ഗിന്നസ് പക്രു പറയുന്നത്.
സുധിയുടെ ജീവനെടുത്ത അപകടത്തില്‍ ഒപ്പമുണ്ടായിരുന്നു ബിനു അടിമാലിയും വേദിയിലേക്ക് വരുന്നുണ്ട്. ഇവന്‍ വണ്ടിയുടെ മുന്നിലിരിക്കുകയാണ്. സുധിയുടെ കരച്ചില്‍. ആ മുഖം മനസില്‍ നിന്നും പോകുന്നില്ലെന്ന് ബിനു പറയുന്നുണ്ട്. പ്രൊമോ വീഡിയോ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മി നക്ഷത്ര പങ്കുവച്ച വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. താരങ്ങളെ പോലെ തന്നെ ആരാധകരും പ്രൊമോ കണ്ട് വികാരഭരിതരായി മാറുകയാണ്.
അതേ സമയം ചിലര്‍ വിമര്‍ശനങ്ങളും ഉയര്‍ത്തുന്നുണ്ട്. സുധിയുടെ മരണത്തെ പോലും ഉപയോഗിക്കുന്നുവെന്നാണ് വിമര്‍ശനം. ആ പാവത്തിനെ വിറ്റ് കാശുണ്ടാക്കുന്നു. അതും വിറ്റ് കാശക്കല്ലേ, ആ പാവത്തിനെ വെറുതെ വിട് എന്നാണ് വിമര്‍ശനം. ശരിക്കും ലക്ഷ്മിക്ക് ഓസ്‌കാര്‍ കിട്ടണം ഈ ആക്റ്റിംഗ് കണ്ടാല്‍. ലക്ഷ്മി സുധിയെ വിറ്റ് കാശാക്കുന്നില്ല എന്ന് പറയുന്നവര്‍ക്ക് വേണ്ടി ! യൂട്യൂബിൽ ലക്ഷ്മി, കൊല്ലം സുധി മരിച്ച് മണിക്കുറുകള്‍ക്കുള്ളില്‍ പൊട്ടി കരഞ്ഞു കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നു. ആ പോസ്റ്റ് എല്ലാരും കാണണെ എന്നും പറഞ്ഞു ആ ലിങ്ക് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയുന്നു ! വ്യൂസ് മുഖ്യം ബിഗിലേ എന്നും ചിലര്‍ ലക്ഷ്മിയെ വിമര്‍ശിക്കുന്നുണ്ട്.
അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആരാധകര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെ പറയരുത് നമുക്ക് പോലും സഹിക്കാന്‍ പറ്റുന്നില്ല സുധിച്ചേട്ടന്റെ വിയോഗം അപ്പോള്‍ ഇത്രയും വര്‍ഷം ഒന്നിച്ചു ഉണ്ടായാവര്‍ എങ്ങിനെ സഹിക്കും അവരുടെ ഓരോ തുള്ളി കണ്ണുനീരും അവരുടെ ഉള്ളില്‍ അത്രയും വിങ്ങല്‍ ആണ്.. സുധിച്ചേട്ടന്റെ ആത്മാവ് അവിടം വിട്ടു പോകില്ല. ഇത് കാശുണ്ടക്കലല്ല അവരുടെ മനസ്സില്‍ തട്ടിയുള്ള സ്‌നേഹം ആണെന്നാണ് ആരാധകര്‍ നല്‍കുന്ന മറുപടി. എന്തിനാടാ ഇങ്ങനെ ഒരു കമെന്റ്. അവര്‍ ഒരു കൂട്ടായ് നിന്നവരാണ്. അവരില്‍ ഒരാള്‍. അത് പറയുന്നത് കാശുണ്ടാക്കാന്‍ അല്ലെടോ. നമുക്ക് സങ്കടം കൂടുമ്പോള്‍ അത് പറയില്ലേ ആരോടേലും അത്രേ ഉള്ളൂ, ഇത്തരത്തില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അവര്‍ അവരുടെ വിഷമങ്ങള്‍ പ്രകടിപ്പിച്ചാല്‍ പറയും മരിച്ചവനെ വിറ്റ് കാശാക്കുന്നു എന്ന്.
എന്നാല്‍ ഇങ്ങനെ അവര്‍ പ്രകടിപ്പിക്കാതിരുന്നാലോ പറയും കൂടെ ഉള്ള ഒരുത്തന്‍ മരിച്ചിട്ടും ഇവര്‍ക്കു വിഷമമേ ഇല്ലന്ന്, എന്നൊക്കെയാണ് ആരാധകരുടെ പ്രതികരണങ്ങള്‍. അദ്ദേഹത്തെ പറ്റി ഷോയില്‍ ഒന്നും പറഞ്ഞില്ലെങ്കില്‍ ആളുകള്‍ പറയും, കണ്ടോ നന്ദിയില്ലാത്തവര്‍, സുധിയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്ന്. അവര്‍ സുധി ചേട്ടനെ വെച്ച് പണം ഉണ്ടാക്കുക അല്ല സഹോദര. തുടക്കം മുതല്‍ കൂടെ ഉണ്ടായിരുന്ന ഒരു ആര്‍ട്ടിസ്റ്റ് സോറി ആര്‍ട്ടിസ്റ്റ് അല്ല കൂടപിറപ്പ് പെട്ടന്ന് ഇല്ലാണ്ടായാല്‍ ഉണ്ടാവുന്ന സങ്കടാ നുഭവം പറയുന്നതാണ്. അവര്‍ക്ക് ല്ലാതെ മറ്റാര്‍ക്കാണ് സുധിചേട്ടനെ പറ്റി പറയാന്‍ കഴിയുകയെന്നും ആരാധകര്‍ ചോദിക്കുന്നു.
The post ലക്ഷ്മിയ്ക്ക് ഓസ്‌കാര്‍ കിട്ടണം ഈ ആക്റ്റിംഗിന്: മരിച്ചുപോയ സുധിയെ വിറ്റ് കാശാക്കുന്നു:- വീണ്ടും വിമര്‍ശനം appeared first on Mallu Talks.
from Mallu Articles https://ift.tt/yOEXuoz
via IFTTT