നടിയും നർത്തകിയുമായ ആര്യ പാർവതി അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് വളരെ രസകരമായ ഒരു വിശേഷവുമായാണ്.അമ്മയു ടെ 47-ാം വയസ്സിൽ തനിക്കൊരു കുഞ്ഞ നുജത്തി ജനിച്ചെന്ന് താരം കുറിച്ചിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ആര്യ. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആര്യ പങ്കു വെച്ച അച്ഛന്റെയും അമ്മയുടെയും 25ാം വെഡ്ഡിംഗ് ആനിവേഴ്‌സറിയെ കുറിച്ചുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ഇരുപത്തിയഞ്ചാമത്തെ വിവാഹവാര്‍ഷിക പരിപാടിയില്‍ മുഖ്യാതിഥിയാവാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമെന്ന് ആര്യ കുറിച്ചു.
നിങ്ങള്‍ നല്‍കിയ സ്‌നേഹമാണ് തന്നെ 23 വര്‍ഷമായി മുന്നോട്ട് നയിക്കുന്നത്. 23ാമത്തെ വയസ്സില്‍ താനൊരു വല്യേച്ചിയായി എന്നും തനിക്കൊരു കുഞ്ഞനുജത്തിയെ കിട്ടിയെന്നും അതിലും വലുതായി തനിക്ക് ഒന്നും വേണ്ടെന്നും ഒത്തിരി നന്ദിയെന്നും താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
നിരവധി പേരാണ് ആര്യയുടെ പോസ്റ്റിന് താഴെ പ്രതികരിച്ചത്. എല്ലാവരും താരത്തിന്റെ മാതാപിതാക്കള്‍ക്ക് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നു. ഒത്തിരി കാലം സന്തോഷത്തോടെ ജീവിക്കാന്‍ കഴിയട്ടെയെന്ന് പലരും കുറിച്ചു.
അമ്മ എട്ടുമാസം ഗർഭിണിയായിരുന്നപ്പോഴാണ് താൻ അക്കാര്യം മനസിലാക്കിയത് എന്ന് ആര്യ. ഗർഭിണിയെന്ന് അമ്മ അറിയുന്നത് തന്നെ ഏഴാം മാസത്തിലാണെന്ന് ആര്യ. മകൾ എങ്ങനെ പ്രതികരിക്കും എന്നറിയാതെ അച്ഛനും അമ്മയും ആദ്യം ആര്യയിൽ നിന്ന് ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു. ഫോണിലൂടെ അച്ഛൻ വിഷയം അവതരിപ്പിച്ചപ്പോൾ ആര്യ തുടക്കത്തിൽ ഞെട്ടി. എന്നാൽ നാണക്കേട് എന്ന് കരുതിയില്ല. താൻ വർഷങ്ങളായി ആഗ്രഹിച്ച കാര്യമാണ് അപ്പോൾ മുന്നിൽ വന്നതെന്നും ആര്യ പറഞ്ഞിരുന്നു.
The post 23ാം വയസ്സില്‍ ഞാനൊരു വല്യേച്ചിയായി, അതിലും വലുതായി എനിക്കെന്ത് വേണം, അച്ഛനും അമ്മക്കും 25ാം വിവാഹ വാർഷികാശംസകൾ നേർന്ന് ആര്യ പാർവതി appeared first on Mallu Talks.
from Mallu Articles https://ift.tt/ok8Awnf
via IFTTT