കഴിഞ്ഞ ദിവസം മലയിൽ പോയി, ഇനി സ്വാമിയെ കാണാൻ 40 വർഷത്തെ കാത്തിരിപ്പ്, ശബരിമലയിൽ നിന്നുള്ള ചിത്രങ്ങളുമായി ദേവനന്ദ

പത്താം പിറന്നാൾ ദിന ത്തിൽ ശബരിമലയി ലെത്തി അയ്യപ്പനെ കണ്ടു വെന്ന് ബാല താരം ദേവ നന്ദ. ഇനി സ്വാമിയെക്കാണാൻ 40 വർഷം കാത്തിരിക്കണമെന്നും ദേവനന്ദ കുറിച്ചു. ശബരമലയിൽ നിന്നുള്ള വിഡിയോയും ദേവനന്ദ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

പത്തു വയസ്സ് പൂർത്തി യാകുന്ന ദേവ നന്ദയ്ക്ക് ഇനിവീണ്ടും ശബരി മല സന്ദർശിക്കാൻ നാൽ പത് വർഷം കാത്തിരിക്കേണ്ടി വരും. സ്വാമിയെക്കാണാനുള്ള കാത്തിരിപ്പ് എന്തിനേക്കാളും ഏറ്റവും വലുതാണ് എന്നാണ് ദേവനന്ദ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

ഇനി സ്വാമിയെ കാണാൻ 40 വർഷത്തെ കാത്തിരിപ്പാണ്, അതിലും വലുതല്ല മറ്റ് എന്തിനു വേണ്ടിയുള്ള കാത്തിരിപ്പും. കഴിഞ്ഞ ദിവസം മലയിൽ പോയി ഭഗവാനെ കണ്ടപ്പോൾ.’’ ശബരിമലയിൽ ദർശനം നടത്തുന്ന വിഡിയോ പങ്കുവച്ചുകൊണ്ട് ദേവനന്ദ കുറിച്ചു.

എറണാകുളം കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുകയാണ് ദേവനന്ദ. പഠനത്തോടൊപ്പം അഭിനയവും തുടരാനാണ് ദേവനന്ദ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തെ തുടര്‍ന്ന് മാളിക പ്പുറം എന്ന ചിത്രവും ദേവനന്ദയുടെ കഥാ പാത്രവും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. എന്നാൽ ഒരാള്‍ക്കല്ലേ അവാര്‍ഡ് കൊടുക്കാന്‍ പറ്റൂ. അവാര്‍ഡ് നേടിയ ആള്‍ക്ക് എന്‍റെ എല്ലാ അഭിനന്ദനങ്ങളും, എന്നായിരുന്നു വിഷയത്തില്‍ ദേവനന്ദയുടെ പ്രതികരണം.

The post കഴിഞ്ഞ ദിവസം മലയിൽ പോയി, ഇനി സ്വാമിയെ കാണാൻ 40 വർഷത്തെ കാത്തിരിപ്പ്, ശബരിമലയിൽ നിന്നുള്ള ചിത്രങ്ങളുമായി ദേവനന്ദ appeared first on Mallu Talks.



from Mallu Articles https://ift.tt/bMFtoWf
via IFTTT
Previous Post Next Post