തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി സമാന്ത അഭിനയരംഗത്ത് നിന്നും ഇടവേള എടുക്കാൻ ഒരുങ്ങുന്നു. വെബ്സരീസ് ആയ സിറ്റാഡൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഗുഷി എന്ന ചിത്രം പൂർത്തിയാകുന്നതോടെയാണ് നടി അഭിനയ ലോകത്ത് നിന്നും ഇടവേള എടുക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചികിത്സയ്ക്ക് വേണ്ടിയാണ് സമാന്ത അവധിയെടുക്കുന്നത് എന്നാണ് സൂചനകൾ. കഴിഞ്ഞവർഷം ആയിരുന്നു താരത്തിന്റെ അസുഖത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ചത്.
തുടർന്ന് മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലും ആയിരുന്നു. അതിനുശേഷം വളരെ ശക്തമായി അഭിനയരംഗത്തേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. സമാന്തയുടെ പ്രതിനിധിയായ മഹേന്ദ്രയാണ് നടി അവധി എടുക്കുന്ന വിവരം പങ്കുവെച്ചത്.
ഒരു വർഷത്തേക്കാണ് സമാന്ത അഭിനയിക്കുന്നത് നിർത്തുന്നതെന്നും ചികിത്സയുടെ ഭാഗമായി തന്നെ അവർ യുഎസിലേക്ക് പോകുകയാണെന്നും ആരോഗ്യത്തിൽ പുരോഗതി ഉണ്ടായാൽ ആറുമാസത്തിനകം ഇന്ത്യയിലേക്ക് തിരികെ വരുമെന്നും അതിനുശേഷം ഒരു വർഷം എങ്കിലും ആരോഗ്യനിലയുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തി പുരോഗതി കൈവന്ന ശേഷം മാത്രമേ രംഗത്തേക്ക് വരികയുള്ളൂ എന്നും അറിയിച്ചു. ഡോക്ടർമാർ നടിക്ക് വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു. ആഗസ്റ്റ് നാലാം ആഴ്ചയായിരിക്കും നടി അമേരിക്കയിലേക്ക് പോകുക.
ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന വെബ് സീരീസിന്റെ ഷൂട്ടിംഗ് അവസാനിച്ചത് ഈ അടുത്ത ദിവസങ്ങളിൽ ആണ്. ഇപ്പോൾ രാജമുദ്രയിൽ ഗുഷി എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കിലാണ് നടി ഇപ്പോൾ. അതിനുശേഷം താരത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
The post അഭിനയ ലോകത്തുനിന്നും വിടവാങ്ങുന്നു !!! കരിയറിലെ സുപ്രധാന തീരുമാനമെടുത്ത് സമാന്ത: കാരണം ഇതാണ് appeared first on Viral Max Media.
from Mallu Articles https://ift.tt/odFXJc1
via IFTTT