നടൻ വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് നടി നിരഞ്ജന അനൂപ്. നടന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും നിരാശാജനകവും ആണെന്ന് നിരഞ്ജന പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.
“ഞാൻ കൂടി ഉൾപ്പെടുന്ന ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന ഒരാളുടെ മോശമായ ചില പ്രസ്താവനകളാൽ മുറിവേറ്റ പൊതുജനങ്ങളോടും ഓരോ വ്യക്തികളോടും ഞാൻ മാപ്പ് ചോദിക്കുന്നു. നടനിൽ നിന്നും വന്നത് അങ്ങേയറ്റം അപമാനകരവും നിരാശാജനകവുമായ പ്രസ്താവന ആണ്. എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട ജനനായകനോടുള്ള ബഹുമാനാർത്ഥം ഞാൻ ഇതിവിടെ പറയാൻ ആഗ്രഹിക്കുന്നു. ഒപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു”, എന്നാണ് നിരഞ്ജന അനൂപ് കുറിച്ചത്.
അതേ സമയം, വിഷയത്തില്‍ വിനായകനെതി രെ പൊലീസ് കേസെടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് ആണ് വിനായകനെതിരെ കേസ് എടുത്തത്. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനം, എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവ എന്നിവര്‍ ആയിരുന്നു വിനായകനെതിരെ പരാതി കൊടുത്തത്.
The post വിനായകന്റെ പ്രസ്താവന അപമാനകരം, ഞാൻ മാപ്പ് ചോദിക്കുന്നു യുവ താരം നിരഞ്ജന അനൂപ് appeared first on Mallu Talks.
from Mallu Articles https://ift.tt/59rD0YO
via IFTTT