ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ഫൈവിന്റെ വിജയിയെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് അഖിൽ ആണ്. രണ്ടാമത് എത്തിയിരിക്കുന്നത് റെനീഷ് ആണ്, മൂന്നാം സ്ഥാനം ജുനൈസ്. നാലാം സ്ഥാനം ശോഭ, അഞ്ചാം സ്ഥാനം ഷിജു എന്നിവരാണ്. റിയാലിറ്റി ഷോ ആരംഭിച്ച നാൾ മുതൽ തൊട്ട് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞ പേരായിരുന്നു അഖിൽ മാരാരുടേത്.
സംവിധായകനും രാഷ്ട്രീയപ്രവർത്തകനും സാമൂഹിക നിരീക്ഷകനുമായ അഖിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചാവിഷയമായ കഥാപാത്രമായിരുന്നു. സിനിമാനൂപകനായ അശ്വന്ത് കോക്കിനും അഖിൽ മാരാർക്കും തമ്മിലുള്ള വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അഖിൽ ഷോയിൽ സജീവമായതിന് പിന്നാലെ അശ്വന്ത് തന്നെ സന്തോഷപ്രകടനവുമായി എത്തിയിരുന്നു.ഇപ്പോഴിതാ വിജയിക്ക് സോഷ്യൽ മീഡിയയിലൂടെ നന്ദി പ്രകടനവുമായി അശ്വന്ത് എത്തിയിട്ടുണ്ട്. ശത്രുക്കളെ പോലും കയ്യടിപ്പിക്കുന്ന തരത്തിലുള്ള പ്രകടനം ആയിരുന്നു ഇതെന്നാണ് പോസ്റ്റിലൂടെ ആളുകൾ വിലയിരുത്തുന്നത്.
മലയാള സിനിമ രംഗത്തെ ബിസിനസ് രംഗത്തെയും സ്പോർട്സ് രംഗത്തെയും സോഷ്യൽ മീഡിയയിലെയും മിന്നുന്ന താരങ്ങളായിരുന്നു ഷോയിൽ മത്സരാർത്ഥികളായി എത്തിയിരുന്നത്. ആദ്യ ആഴ്ച പിന്നിട്ടതോടെ അഖിലിന് വലിയ രീതിയിലുള്ള പിന്തുണയായിരുന്നു സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. വോട്ടിങ്ങിന്റെ കാര്യത്തിൽ ആണെങ്കിലും ഷോയിലെ ഓരോ ടാസ്കുകളുടെ കാര്യത്തിൽ ആണെങ്കിലും വളരെ രീതിയിലുള്ള ജനശ്രദ്ധയായിരുന്നു താരം സ്വന്തമാക്കി എടുത്തത്.അതുകൊണ്ടുതന്നെ റിയാലിറ്റി ഷോയുടെ 50 ദിവസം പിന്നിട്ട ശേഷം പ്രേക്ഷകർ തന്നെ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
The post ശത്രുവിനെ പോലും കയ്യടിപ്പിച്ച് അഖിൽ മാരാർ!!! ആശംസകളുമായി അശ്വന്ത് കോക്ക് appeared first on Viral Max Media.
from Mallu Articles https://ift.tt/egCDrfJ
via IFTTT