മലയാളത്തിലും അന്യഭാഷയിലുമായി നിരവധി സിനിമകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നടി പ്രിയാമണി. വിവാഹത്തിനുശേഷം കരിയറിൽ ചില സുപ്രധാന തീരുമാനങ്ങൾ താരം എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
സീരിസുകളിലോ സിനിമയിലോ ചുംബന രംഗങ്ങളിൽ താൻ അഭിനയിക്കില്ല എന്നതാണ് വിവാഹത്തിന് ശേഷം എടുത്ത ആ പ്രധാന തീരുമാനങ്ങളിൽ ഒന്നെന്ന് നടി വെളിപ്പെടുത്തി. അക്കാര്യത്തിൽ തന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും ഒരു നോ ആയിരിക്കും മറുപടി എന്ന് അതൊരു റോൾ മാത്രമാണെന്നും ഇതെന്റെ ജോലിയാണെന്നും തനിക്കറിയാമെന്നും പക്ഷേ വ്യക്തിപരമായി സ്ക്രീനിൽ മറ്റൊരു പുരുഷനെ ചുംബിക്കുന്നതിൽ താൻ ഒട്ടും കംഫർട്ടബിൾ അല്ലെന്നും അതിന് ഞാനെൻറെ ഭർത്താവിനോട് ഉത്തരം പറയണം എന്നും പ്രിയാമണി പറഞ്ഞു.
സിനിമകളിലെ ചുംബനരംഗങ്ങളിൽ അഭിനയിക്കുമ്പോൾ അത് തന്റെ ഭാഗത്ത് നിന്ന് പ്രത്യേകം ഒരു ഉത്തരവാദിത്വം വേണ്ട കാര്യമാണെന്നും പ്രണയിക്കുന്ന സമയത്ത് പോലും ഞാൻ ആരെയെങ്കിലും ചുംബിക്കേണ്ടത് ആയിട്ടുള്ള വേഷം ചെയ്തിട്ടില്ലെന്നും ഇനി അത് ചെയ്യേണ്ട സാഹചര്യം വന്നാലും അതിനോട് നോ പറയാൻ മടിക്കില്ലെന്നും പ്രിയാമണി ചൂണ്ടി കാണിച്ചു.
2018ലായിരുന്നു പ്രിയാമണി മുസ്തഫയെ വിവാഹം കഴിഞ്ഞ കഴിച്ചത്.വിവാഹം കഴിഞ്ഞെങ്കിലും മറ്റു നടിമാരെ പോലെ സിനിമ ഉപേക്ഷിക്കാതെ താരം അഭിനയരംഗത്ത് ഇപ്പോഴും സജീവമായി നിലനിൽക്കുന്നുണ്ട്.
The post ചുംബനരംഗങ്ങളിൽ അഭിനയിക്കില്ല!!! വിവാഹശേഷമെടുത്ത സുപ്രധാന തീരുമാനം വെളിപ്പെടുത്തി പ്രിയാമണി appeared first on Viral Max Media.
from Mallu Articles https://ift.tt/9qJBU02
via IFTTT