ഡയമണ്ട്നെക്ലേസ് എന്ന മൂവിയിലൂടെ മലയാളത്തിന്റെ പ്രിയ താരമായി മാറിയ താരമാണ് അനുശ്രീ. തന്റെ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. അതെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോളിതാ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
ഒരു വഴിയോരകടയില്‍ ഇരുന്ന് പശു നായ തുടങ്ങിയ തെരുവ്മൃഗങ്ങള്‍ക്ക് ആഹാരം നല്‍കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ‘മൃഗങ്ങള്‍ക്ക് സ്‌നേഹവും കരുതലും നല്‍കുക അവ അത് മനുഷ്യരേക്കാള്‍ നന്നായി ഇരട്ടിയായി തിരിച്ചുതരും എന്ന മനോഹരമായ അടി ക്കുറുപ്പോടെയാണ് താരം ഈ ചിത്രങ്ങള്‍ പങ്കിട്ടത്.
‘താര’ എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. ദെസ്വിൻ പ്രേം ആണ് സംവിധാനം ചെയ്യുന്നത്. ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ. നായികയായ അനുശ്രീയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചിട്ടുള്ള ചിത്രമാണ് ‘താര’ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദെസ്വിൻ പ്രേമിന്റേതാണ് ചിത്രത്തിന്റെ കഥയും. ബിനീഷ് പുതുപ്പണമാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
ജെബിൻ ജെ ബി പ്രഭ ജോസഫാണ് ‘താരട നിര്‍മിക്കുന്നത്. സമീര്‍ പി എം ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. അന്റോണിയോ മോഷൻ പിക്ചേഴ്‍സ്, ക്ലോസ് ഷോട് എന്റര്‍ടെയ്‍ൻമെന്റ്സ്, സമീര്‍ മൂവീസ് എന്നീ ബാനറിലാണ് ‘താര’ എന്ന ചിത്രത്തിന്റെ നിര്‍മാണം.
The post മൃഗങ്ങൾക്ക് സ്‌നേഹവും കരുതലും നൽകുക, അവ ഇരട്ടിയായി തിരിച്ചുതരും, തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പുത്തൻ ചിത്രങ്ങളുമായി അനുശ്രീ appeared first on Mallu Talks.
from Mallu Articles https://ift.tt/6ANUfs0
via IFTTT