യുവ നടി നൂറിൻ ഷെറീഫ് വിവാഹിതയായി, ചിത്രങ്ങൾ കാണാം

യുവനടി നൂറിൻ ഷെറീഫ് വിവാഹിതയായി. നടനുംതിരക്കഥാകൃത്തുമായ ഫഹിം സഫർ ആണ് വ രൻ. വർഷങ്ങൾ നീണ്ട സൗഹൃദത്തി നൊടുവിലാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. ‌കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരു വരുടെയും വിവാഹ നിശ്ചയം. സമൂഹ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ നൂറിന്റെ ചിത്ര ങ്ങൾ വൈറലാണ്.

മലയാ ളത്തിൽ ഒമർലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ഒരു ചിത്രം കൊണ്ടാണ് നൂറിൻ യുവ പ്രേക്ഷകർ ക്കിടയിൽ ശ്രദ്ധേയയായത്. ഒമർ ലുലു സംവിധാനം ചെയ്ത 2017ൽ പുറത്തിറങ്ങിയ ‘ചങ്ക്‌സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു നൂറിന്റെ അരങ്ങേറ്റം.

ചിത്രത്തിൽ ബാലു വർഗീസിന്റെ സഹോദരിയുടെ വേഷമാണ് നൂറിൻ അവതരിപ്പിച്ചത്. പിന്നീട് ഒമർ ലുലു തന്നെ സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിൽ ഗാഥാ ജോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രമാണ് നൂറിനെ ഏറെ ശ്രദ്ധേയയാക്കിയത്. ധമാക്ക, വിധി എന്നിവയാണ് നൂറിന്റെ മറ്റു പ്രധാന ചിത്രങ്ങൾ.

മലയാള സിനിമയിൽ തിരക്കഥാകൃത്തും അഭിനേതാവുമായി ശ്രദ്ധ നേടുകയാണ് ഫാഹിം സഫർ. അഹമ്മദ് കബീർ സംവിധാനം ചെയ്ത ‘മധുരം’ എന്ന ചിത്രത്തിന്റെ തിരക്കഥയും ഫാഹിമിന്റെതാ യിരുന്നു. പതിനെട്ടാം പടി, ജൂൺ, ത്രിശങ്കു തുടങ്ങിയ ചിത്രങ്ങളിലും ഫാഹിം അഭിനയിച്ചിട്ടുണ്ട്.

The post യുവ നടി നൂറിൻ ഷെറീഫ് വിവാഹിതയായി, ചിത്രങ്ങൾ കാണാം appeared first on Mallu Talks.



from Mallu Articles https://ift.tt/msb2y6z
via IFTTT
Previous Post Next Post