എനതനണ എനന ഇങങന വദനപപകകനനത പലര പറയമപഴണടകനന വഷമ വലതണ തറനന പറഞഞ കലല സധയട ഭരയ

ഭർത്താവിന്റെ വേദന മാറും മുമ്പേ തന്നെ വീണ്ടും കുത്തി നോവിക്കരുതെന്ന് നടന്റെ ഭാര്യ രേണു. സുധിക്കൊപ്പമുള്ള പഴയ റീല്‍സ് രേണു പങ്കുവച്ചിരുന്നു. എന്നാല്‍ സുധി മരിച്ച് ഒരു മാസ ത്തിനുള്ളില്‍ തന്നെ രേണു വീണ്ടും റീല്‍സ് ചെയ്തു തുടങ്ങി എന്നാണ് ചിലര്‍ പ്രച രിപ്പിക്കുന്നത് എന്ന് രേണു പറയുന്നത്.

വീണ്ടും വാര്‍ത്തകള്‍ കണ്ടു. ഞാന്‍ റീല്‍സ് ചെയ്തു നടക്കുന്നു എന്ന്. ഞാന്‍ എത്രതവണ കമന്റ് ചെയ്തു പറഞ്ഞു, ഞാന്‍ ചെയ്ത റീല്‍സൊക്കെ ഏട്ടന്‍ എന്റെ ഒപ്പം ഉള്ള പ്പോഴുള്ളതാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാല്‍ നിങ്ങള്‍ക്ക് അറിയാല്ലോ.

ഇത്തരം ന്യൂസുകള്‍ ആരും എനിക്ക് അയച്ചു തരരുത്. ഇന്നലെ രാത്രി ഒരു യുട്യൂബ് ചാനലില്‍ ഈ റീല്‍സും വന്നേക്കുന്നു. ഏട്ടന്‍ മരിച്ച് ഒരു മാസത്തിനകം ഞാന്‍ റീല്‍സ് ചെയ്തു നടക്കുകയാണെന്ന്. ഞാന്‍ ഇത് വായിക്കാറില്ല. ഓരോരുത്തര്‍ അയച്ചു തരുമ്പോള്‍

ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാത്തവരൊക്കെ ഇതൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോള്‍ എനിക്കുണ്ടാകുന്ന സങ്കടം. ഞാന്‍ ഇന്‍സ്റ്റഗ്രാം, എഫ്ബി എല്ലാം ലോഗ് ഔട്ട് ചെയ്യുകയാണ് എന്നാണ് രേണു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ജൂണ്‍ അഞ്ചാം തീയതി പുലര്‍ച്ചെ ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി അന്തരിച്ചത്.

മിമിക്രി താരങ്ങളായ ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും സംഘത്തിലുണ്ടായിരുന്നു. സ്റ്റേജ്‌ഷോയ്ക്കു ശേഷം വടകരയില്‍ നിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങള്‍. തലയ്ക്ക് പരുക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

The post എന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്, പലരും പറയുമ്പോഴുണ്ടാകുന്ന വിഷമം വലുതാണ്, തുറന്നു പറഞ്ഞ് കൊല്ലം സുധിയുടെ ഭാര്യ appeared first on Mallu Talks.



from Mallu Articles https://ift.tt/3lkPFoy
via IFTTT
Previous Post Next Post